Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് 'ഡ്രൈ ഡേ' വോട്ടെണ്ണൽ ദിനം മാത്രം; രണ്ട് ദിവസം മുൻപ് മുതൽ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന വാട്‌സാപ്പ് പ്രചാരണം തെറ്റാണെന്ന് എക്‌സൈസ്; സംശയ നിവാരണത്തിനായി എക്‌സൈസ് ഓഫീസിലേക്ക് ഫോൺ കോളിന്റെ പ്രളയം

സംസ്ഥാനത്ത് 'ഡ്രൈ ഡേ' വോട്ടെണ്ണൽ ദിനം മാത്രം; രണ്ട് ദിവസം മുൻപ് മുതൽ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന വാട്‌സാപ്പ് പ്രചാരണം തെറ്റാണെന്ന് എക്‌സൈസ്; സംശയ നിവാരണത്തിനായി എക്‌സൈസ് ഓഫീസിലേക്ക് ഫോൺ കോളിന്റെ പ്രളയം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനം മാത്രമായിരിക്കും 'ഡ്രൈ ഡേ' എന്ന് വ്യക്തമാക്കി എക്‌സൈസ് വകുപ്പ്. 23ാം തീയതിക്ക് രണ്ട് ദിവസം മുൻപേ വൈകുന്നേരം മുതൽ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി വകുപ്പ് അധികൃതർ രംഗത്തെത്തിയത്.

23ന് മാത്രമാണ് ഡ്രൈ ഡേ എന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും അക്കാര്യത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിച്ചതിന് പിന്നാലെ സംശയ നിവാരണത്തിനായി നിരവധി കോളുകളാണ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP