Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിൽ കർഷകർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ രംഗത്ത്; ആവശ്യം ഉന്നയിച്ച് വയനാട് പ്രസ് ക്ലബിലേക്ക് കത്തയച്ചു; 'പണി ആയുധങ്ങൾ' സമരായുധങ്ങളാക്കണമെന്ന ആഹ്വാനത്തോടെ കത്തയച്ചിരിക്കുന്നത് 'നാടുകാണി ദളം വക്താവ് അജിത'യുടെ പേരിൽ

വയനാട്ടിൽ കർഷകർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ രംഗത്ത്; ആവശ്യം ഉന്നയിച്ച് വയനാട് പ്രസ് ക്ലബിലേക്ക് കത്തയച്ചു;  'പണി ആയുധങ്ങൾ' സമരായുധങ്ങളാക്കണമെന്ന ആഹ്വാനത്തോടെ കത്തയച്ചിരിക്കുന്നത് 'നാടുകാണി ദളം വക്താവ് അജിത'യുടെ പേരിൽ

മറുനാടൻ ഡെസ്‌ക്‌

വയനാട്: വയനാട്ടിലെ കർഷകർ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ രംഗത്തെത്തിയതിന് പിന്നാലെ ജില്ലയിൽ ആശങ്കയും വർധിക്കുകയാണ്. വയനാട് പ്രസ് ക്ലബ്ബിലേക്കാണ് ആവശ്യം ഉന്നയിച്ച് മാവോയിസ്റ്റുകൾ കത്തയച്ചത്.നാടുകാണി ദളം വക്താവ് അജിതയുടെ പേരിലാണ് കത്ത്. വയനാട്ടിലെ കർഷകർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും പണി ആയുധങ്ങൾ സമരായുധങ്ങൾ ആക്കണം എന്നുമാണ് കത്തിലെ ആഹ്വാനം.

കഴിഞ്ഞ മാസം അവസാനം തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം എട്ടംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഇതിനു പിന്നാലെ പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധന നടത്തി. മാവോയിസ്റ്റുകൾ തിരുനെല്ലി കാട്ടിനുള്ളിലേക്ക് മാറിയതായാണ് പ്രാഥമിക വിവരം.

സി.പി ജലീലിന്റെ മരണത്തിന് പകരം ചോദിക്കുമെന്ന് പോസ്റ്ററൊട്ടിച്ച് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയോടെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് തലപ്പുഴയിൽ എത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്തു.

ആഴ്ചകൾക്ക് മുമ്പ് ലക്കിടിയിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് ഇവർ വിതരണം ചെയ്തത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്തകൾ സജീവമാകുന്നതിനിടയിൽ മാവോയിസ്റ്റുകൾ വീണ്ടുമെത്തിയതിനെ അതീവ ഗൗരവത്തോടെയാണെന്ന് നോക്കി കാണുന്നത് എന്ന് പൊലീസ് വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP