Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ; ആദിവാസി ഭൂമി തിരിച്ചു പിടിക്കണമെന്ന് ആഹ്വാനം; മാവോയിസ്റ്റുകൾക്കായി പൊലീസും വന വകുപ്പും തെരച്ചിൽ ശക്തമാക്കി

അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ; ആദിവാസി ഭൂമി തിരിച്ചു പിടിക്കണമെന്ന് ആഹ്വാനം; മാവോയിസ്റ്റുകൾക്കായി പൊലീസും വന വകുപ്പും തെരച്ചിൽ ശക്തമാക്കി

പാലക്കാട് : അട്ടപ്പാടി-അഗളി ദിവാസി മേഖലയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ സജീവമായിതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപമാക്കി. അട്ടപ്പാടി മേഖലയിൽ തെരച്ചിലും സജീവമാക്കി. 

കേരള, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ആദിവാസികളുടെ ഭൂമി തിരിച്ചുപിടിക്കാനും അവരുടെ ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നവരെ നേരിടാനും പോരാട്ടം ആരംഭിക്കാൻ ആഹ്വാനം ചെയ്യുന്നതാണു പോസ്റ്ററുകൾ. അട്ടപ്പാടി മുക്കാലിയിലെ വനം ഓഫിസ്, ചെക്കുപോസ്റ്റ് എന്നിവയുടെ പരിസരത്താണ് പോസ്റ്ററുകൾ കണ്ടത്. പശ്ചിമഘട്ട മാവോയിസ്റ്റ് കമ്മിറ്റിയുടെ പേരിലാണ് ഇവ. പോസ്റ്ററുകൾ കൂടാതെ ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

അഗളിഭാഗത്തും ഇത്തരം പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അട്ടപ്പാടി-അഗളി മേഖലയിൽ വനം-പൊലീസ് സംയുക്തസേന തിരച്ചിലും നിരീക്ഷണവും ശക്തമാക്കി. ഇതിനിടെയാണ് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അട്ടപ്പാടിയിലെ കള്ളമല പ്രദേശത്ത് മാവോയിസ്റ്റ് പ്രവർത്തകരുടെ വ്യാപക പോസ്റ്റർ പ്രചരണം നടന്നിരുന്നു. പൂഞ്ചോല ഭാഗത്തും മാവോയിസ്റ്റുകൾ പോസ്റ്ററുകൾ ഇതേ സമയത്ത് പതിച്ചിരുന്നു. 

കുടിയേറ്റ മേഖലയായ കള്ളമല, പൂഞ്ചോല ഭാഗത്ത് ഏറെ നാളുകളായി വനംവകുപ്പും കർഷകരുമായി അതിർത്തി വിഷയം രൂക്ഷമാണ്. ഇത് മുതലാക്കി മേഖലയിൽ സ്വാധീനമുറപ്പിക്കാനാണ് മാവോയിസ്റ്റുകൾ ശ്രമിക്കുന്നത്. പ്രദേശ വാസികളുടെ സഹായം ഇവർക്ക് കിട്ടുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇതിനിടെയാണ് വീണ്ടും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഈ മേഖലയിൽ മാവോയിസ്റ്റുകൾ സജീവമാണെന്ന നിഗമനത്തിലാണ് ഇതിലൂടെ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തുന്നത്. 

ഈയിടെ സായുധവിപ്ലവത്തിന് ആഹ്വാനം നൽകിക്കൊണ്ടുള്ള മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങളടങ്ങിയ സിഡി പുറത്ത് വന്നിരുന്നു. ഇതോടെ മലബാർ മേഖലയിൽ ദേശീയ അന്വേഷണ ഏജൻസികളുടെ സഹായത്തോടെ തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP