Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ഒരാൾകൂടി അറസ്റ്റിൽ; എൻഐഎ അറസ്റ്റു ചെയ്തത് വയനാട് സ്വദേശി വിജിത് വിജയനെ

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ഒരാൾകൂടി അറസ്റ്റിൽ; എൻഐഎ അറസ്റ്റു ചെയ്തത് വയനാട് സ്വദേശി വിജിത് വിജയനെ

സ്വന്തം ലേഖകൻ

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വിജിത് വിജയൻ എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കേസിൽ നാലംപ്രതിയാണ് ഇയാൾ. കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത് വിജയൻ എന്ന് എൻഐഎ പറഞ്ഞു. വയനാട് സ്വദേശിയായ വിജിത്തിനെ നേരത്തെ എൻഐഎ ചോദ്യം ചെയ്തിരുന്നു.

നേരത്തെ, കേസിൽ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രായം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് അലന്റെ ജാമ്യം റദ്ദാക്കിയില്ല. താഹ ഫസലിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കുന്നതിന് തെളിവാണ് എന്ന എൻഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP