Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവേലിൽ ഹെയർടോണിക് പ്രവർത്തിക്കുന്നത് നിയമാനുശ്രുതം; ചേരുവകളിലും മായമില്ല; മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതം: കമ്പനി അധികൃതരുടെ വിശദീകരണം ഇങ്ങനെ

മാവേലിൽ ഹെയർടോണിക് പ്രവർത്തിക്കുന്നത് നിയമാനുശ്രുതം; ചേരുവകളിലും മായമില്ല; മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതം: കമ്പനി അധികൃതരുടെ വിശദീകരണം ഇങ്ങനെ

കോട്ടയം: മാവേലിൽ ഹെയർടോണിക് ഉൽപ്പന്നങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കമ്പനി അധികൃതർ രംഗത്തെത്തി. തങ്ങളുടെ ഉൽപ്പന്നത്തിന് ഗുണമേന്മയില്ലെന്ന വിധത്തിൽ വന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹെയർ ടോണിക് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 30 വർഷത്തിലേറെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന മേവേലിൽ ഹോസ്പിറ്റലിനെക്കുറിച്ചോ ഇവിടെ വിൽക്കുന്ന ഹെയർ ഓയിലിനെക്കുറിച്ചോ ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

താരനും മുടികൊഴിച്ചിലിനും ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതാണ് മാവേലിൽ ഹെയർ ഓയിൽ. ചിലതരം രോഗങ്ങൾ, പോഷകാഹാരക്കുറവ്, വിറ്റമിൻ എ, പ്രോട്ടീൻ അപര്യാപ്തത, കാലാവസ്ഥ മാറ്റം, ചൂട് വെള്ളമുപയോഗിച്ചുള്ള കുളി തുടങ്ങി പല കാരണങ്ങളാൽ മുടിക്ക് നാശം സംഭവിക്കുന്നുണ്ട്. മാവേലിൽ ഓയിൽ ഒരു മാസത്തെ ഉപയോഗത്തിലൂടെ മുടി നാശം നിയന്ത്രിക്കാനും 4 മുതൽ 6 മാസം കൊണ്ട് പുതിയ മുടിയിഴകൾ വളരാനും കഴിയുമെന്നും കമ്പനി അധികൃതർ അവകാശപ്പെട്ടു.

മാവേലിൽ ഹെയർ ഓയിൽ ഉപയോഗിച്ച് മുടി കൊഴിഞ്ഞെന്ന് പറഞ്ഞ് അടൂരിലെ ചില വീട്ടമ്മമാർ രംഗത്തുവരുന്നുവെന്നതിന് യാതൊരു അടിസ്ഥാനവും ഇല്ലെന്നും കമ്പനി പറഞ്ഞു. അടൂർ സ്വദേശികളായ മൂന്ന് വീട്ടമ്മമാർ കമ്പനിക്കെതിരെ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിനെ സമീപിക്കുന്നുവെന്ന വിധത്താലിയിരുന്നു പ്രചരണങ്ങൽ. എന്നാൽ ആരും ഇങ്ങനെയൊരു പരാതിയുമായി രംഗത്തു വന്നിട്ടില്ലെന്നും മാവേലിൽ അധികൃതർ വ്യക്തമാക്കി.

ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഹെയർ ഓയിലിൽ ഒരു തരത്തിലുമുള്ള കെമിക്കലും ചേർക്കുന്നില്ല. ലൈസൻസില്ലാതെ വ്യാജപേരിലുമല്ല സ്ഥാനപം പ്രവർത്തിക്കുന്നത്. നിയമപ്രകാരം ആവശ്യമുള്ള എല്ലാ ലൈസൻസോടും കൂടിയാണ് (നമ്പർ 34/25D/2015 GMP No.873) സ്ഥാപനം പ്രവർത്തിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

മുടി വളരാൻ എണ്ണ പുരട്ടി ഉള്ളതും കൊഴിഞ്ഞു പോയ വീട്ടമ്മമാർ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിനെ സമീപിക്കുമെന്ന വിധത്തിലായിരുന്നു വാർത്തകൾ. അടൂർ മരുതിമൂടിന് സമീപമാണ് മാവേലിൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. മുടി വളരാൻ, മുടിക്കു വേണ്ടി ഒരിടം എന്ന തലക്കെട്ടിൽ പരസ്യം നൽകിയാണ് കമ്പനി പ്രവർത്തിക്കുന്നതും. 300 രൂപ നൽകി ഹെയർ ഓയിൽ വാങ്ങിയ വീട്ടമ്മമാരാണ് പരാതിയുമായി രംഗത്തിറങ്ങിയെന്ന വിധത്തിൽ പ്രചരണമുണ്ടായത്.

Stories you may Like

More News in this category+

MNM Recommends +

Go to TOP