Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മട്ടന്നൂരിൽ കൊട്ടിക്കലാശം കഴിഞ്ഞു; നഗരസഭ തിരഞ്ഞെടുപ്പ് 20ന്; ഒരുക്കങ്ങൾ പൂർത്തിയായി; വിജയപ്രതീക്ഷയിൽ ഇരുവിഭാഗവും

മട്ടന്നൂരിൽ കൊട്ടിക്കലാശം കഴിഞ്ഞു; നഗരസഭ തിരഞ്ഞെടുപ്പ് 20ന്; ഒരുക്കങ്ങൾ പൂർത്തിയായി; വിജയപ്രതീക്ഷയിൽ ഇരുവിഭാഗവും

സ്പോർട്സ് ഡെസ്ക്

കണ്ണൂർ: വിമാനത്താവള നഗരമായ മട്ടന്നൂരിൽ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ കൊട്ടിക്കലശം നടന്നു. കൊട്ടിലാശത്താൽ എൽ. ഡി. എഫ് -യു.ഡി. എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തമാക്കി. ഇതിനിടെ മട്ടന്നൂർ നഗരസഭയിലേക്ക് 20ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ്രൈഡവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.

35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പതിനെട്ട് വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാർഡുകളിലുമായി 111 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 49 പുരുഷന്മാരും 62 സ്ത്രീകളും. ഓരോ വാർഡിലും ഒന്ന് വീതം 35 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടർപട്ടികയിൽ 18,201 പുരുഷന്മാർ, 20,608 സ്ത്രീകൾ, രണ്ട് ട്രാൻസ്‌ജെൻഡറുകൾ എന്നിങ്ങനെ 38,811 വോട്ടർമാരുണ്ട്.

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. സുഗമവും സമാധാനപരവുമായ തെരഞ്ഞെടുപ്പിനുള്ള ക്രമസമാധാനപാലന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്‌സർവർമാർ നേരിട്ട് നിരീക്ഷിക്കും.

വോട്ടിങ് മെഷീനുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും 19 ന് ഉച്ചയോടെ അതത് പോളിങ് ബൂത്തുകളിൽ എത്തിക്കും. വോട്ടെടുപ്പിന് ശേഷം അവ ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് സ്‌ട്രോംങ് റൂമിൽ സൂക്ഷിക്കും. ഇതിനായി സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഏഴ് ടീമുകളെ നിയമിച്ചിട്ടുണ്ട്.

വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. രണ്ട് കൗണ്ടിങ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം അപ്പോൾ തന്നെ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്ററും സജ്ജമാക്കും.
പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11 ന് നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP