Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം.ബി.ബി.എസ്. അവസാനവർഷ പരീക്ഷയിൽ കണ്ടെത്തിയത് കൂട്ട കോപ്പിയടി; ആരോഗ്യ സർവകലാശാല തടഞ്ഞത് അഞ്ച് മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം; പരീക്ഷാ ഹാളിലെ ദൃശ്യങ്ങൾ കൃത്യമായി ലഭിക്കും വിധമല്ല കോളേജുകളിൽ ക്യാമറ സജ്ജീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തൽ

എം.ബി.ബി.എസ്. അവസാനവർഷ പരീക്ഷയിൽ കണ്ടെത്തിയത് കൂട്ട കോപ്പിയടി; ആരോഗ്യ സർവകലാശാല തടഞ്ഞത് അഞ്ച് മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം; പരീക്ഷാ ഹാളിലെ ദൃശ്യങ്ങൾ കൃത്യമായി ലഭിക്കും വിധമല്ല കോളേജുകളിൽ ക്യാമറ സജ്ജീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം.ബി.ബി.എസ്. അവസാനവർഷ പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി കണ്ടെത്തിയതിനെത്തുടർന്ന് അഞ്ച് മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം തടഞ്ഞ് ആരോഗ്യ സർവകലാശാല. ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജുകളുടെയും തിരുവനന്തപുരം എസ്.യു.ടി., കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്. എന്നീ കോളേജുകളുടെയും ഫലമാണ് കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് തടഞ്ഞ് വെച്ചത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് വിദ്യാർത്ഥികളുടെ വിവരം കോളേജുകൾ കൈമാറിയതിനെ തുടർന്ന് ഇവരെ അയോഗ്യരാക്കാനുള്ള നടപടി സർവകലാശാല തുടങ്ങി. ക്രമക്കേടിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അവസാന വർഷ പരീക്ഷയിൽ കോപ്പിയടിച്ചതായും പരസ്പരം പറഞ്ഞുകൊടുത്തതായും വിദ്യാർത്ഥികൾ തന്നെയാണ് പരാതി നൽകിയത്. സംശയമുള്ള കോളേജുകളിലെ ദൃശ്യങ്ങൾ പരീക്ഷാക്രമക്കേടുകൾ വിലയിരുത്താനുള്ള സർവകലാശാലാ സമിതി പരിശോധിച്ചതോടെയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കോളേജുകൾ ഇക്കാര്യം നിരസിച്ചെങ്കിലും പ്രിൻസിപ്പൽമാരെയും പരീക്ഷാ മുഖ്യ സൂപ്രണ്ടിനെയും സർവകലാശാലാ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് സമിതി വിശദീകരണം തേടി. കുട്ടികളെ തിരിച്ചറിഞ്ഞ് വിവരം കൈമാറാൻ നിർദേശിക്കുകയും ചെയ്തു. കോളേജ് അധികൃതർ വിശദീകരണം നൽകിയതോടെ ചില വിദ്യാർത്ഥികളുടെ ഫലം നൽകാൻ സർവകലാശാല തയ്യാറായി.

എസ്.യു.ടി., എം.ഇ.എസ്. എന്നീ കോളേജുകൾ കോപ്പിയടിച്ച വിദ്യാർത്ഥികളുടെ വിവരം നൽകിയിട്ടില്ല. ഇവർ കൈമാറിയ ദൃശ്യങ്ങൾ വ്യക്തമല്ലെന്നാണ് സൂചന. വിദ്യാർത്ഥികളെ തിരിച്ചറിയാനാവുന്നില്ലെന്നും പരീക്ഷാസമയം മുഴുവൻ ചിത്രീകരിച്ചിട്ടില്ലെന്നുമാണ് കോളേജ് അധികൃതർ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. മൂല്യനിർണയത്തിനായി ഉത്തരക്കടലാസ് സർവകലാശാലയ്ക്ക് അയക്കുമ്പോൾ പരീക്ഷാഹാളിലെ സി.സി.ടി.വി. ദൃശ്യവും സി.ഡി.യിലാക്കി അതേ പാക്കറ്റിൽത്തന്നെ മുദ്രവെച്ച് നൽകണമെന്നാണ് ചട്ടം. ഇത്തരം സി.ഡി.കളിൽ ചിലതുമാത്രം തിരഞ്ഞെടുത്താണ് സർവകലാശാല പരിശോധിക്കാറ്്. ഇത് കർക്കശമല്ലെന്നതിനാൽ കോളേജുകൾ ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് സർവകലാശാല വിലയിരുത്തിയത്. കൂടാതെ ഹാളിനുള്ളിലെ ദൃശ്യങ്ങൾ കൃത്യമായി ലഭിക്കുംവിധമല്ല പല കോളേജുകളും ക്യാമറ സജ്ജീകരിച്ചിട്ടുള്ളതെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP