Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

കൊറോണ പടരുന്ന പശ്ചാത്തലത്തിൽ മുസ്ലിംപള്ളികൾ പൂർണമായി പൂട്ടുന്നു; ജമാഅത്ത് നമസ്‌കാരങ്ങൾ ഒഴിവാക്കി വീട്ടിൽ വെച്ച് നിസ്‌കരിക്കാൻ ആഹ്വാനംചെയ്ത് സമസ്തയും; വുളൂഅ് വീട്ടിൽനിന്ന് എടുത്ത് വന്നാൽ ചില പള്ളികളിൽ നമസ്‌കരിക്കാം; പൂർണമായും പൂട്ടാൻ പോകുന്നത് മലപ്പുറം ടൗണുകളിലെ പള്ളികൾ

കൊറോണ പടരുന്ന പശ്ചാത്തലത്തിൽ മുസ്ലിംപള്ളികൾ പൂർണമായി പൂട്ടുന്നു; ജമാഅത്ത് നമസ്‌കാരങ്ങൾ ഒഴിവാക്കി വീട്ടിൽ വെച്ച് നിസ്‌കരിക്കാൻ ആഹ്വാനംചെയ്ത് സമസ്തയും; വുളൂഅ് വീട്ടിൽനിന്ന് എടുത്ത് വന്നാൽ ചില പള്ളികളിൽ നമസ്‌കരിക്കാം; പൂർണമായും പൂട്ടാൻ പോകുന്നത് മലപ്പുറം ടൗണുകളിലെ പള്ളികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുസ്ലിംപള്ളികളും പൂർണമായും പൂട്ടുന്നു. പ്രധാന ടൗണുകളിലെ വ്യത്യസ്ത ആളുകൾ എത്തുന്ന പള്ളികളാണ് പൂർണമായും അടച്ചുപൂട്ടാൻ പോകുന്നത്. ജമാഅത്ത് നിസ്‌കാരങ്ങൾ ഒഴിവാക്കി വീട്ടിൽ വെച്ച് നിസ്‌കരിക്കാൻ ആഹ്വാനംചെയ്ത് സമസ്തയും രംഗത്തുവന്നു.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ ബാധ്യസ്ഥരായ വിശ്വാസികൾ സ്വന്തത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷക്ക് വേണ്ടി മലപ്പുറം ജില്ലയിലെ പള്ളികളിൽ പൊതുജനങ്ങൾ പങ്കെടുത്തുകൊണ്ടുള്ള ജമാഅത്ത് നിസ്‌കാരങ്ങൾ ഒഴിവാക്കി വീട്ടിൽ വെച്ച് നിസ്‌കരിക്കുവാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ല അവൈലബ്ൾ സെക്രട്ടേറിയറ്റ് യോഗം ഇന്ന് അഭ്യർത്ഥിച്ചു. മുഅദ്ദിൻ ബാങ്ക് വിളിച്ച ശേഷം ഉടനെ തന്നെ നിബന്ധനകൾക്കു വിധേയമായി ഇമാം നിസ്‌കരിച്ചു പിരിയണമെന്നും പൊതുജനങ്ങൾക്ക് വേണ്ടി പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് മുഹ് യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, അധ്യക്ഷത വഹിച്ചു. മഞ്ഞപ്പറ്റ ഹംസ മുസ് ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ, ടി.ടി. മഹ് മൂദ് ഫൈസി, ഇബ്രാഹിം ബാഖവി മേൽമുറി സംബന്ധിച്ചു. അതേ സമയം കൊറോണ വൈറസ് വ്യാപനം ടയുന്നതിന്റെ ഭാഗമായി അഞ്ചു വഖ്ത് നിസ്‌കാരങ്ങൾക്കു വുളുവോടു കൂടെ വീട്ടിൽ നിന്നു വരണമെന്നും ബാങ്ക് വിളിച്ച ഉടൻ ജമാഅത്ത് നടക്കുമെന്നും പെരിന്തൽമണ്ണ സ്ജിദ് ഭാരവാഹികൾ അറിയിച്ചു.

മസ്ജിദിന്റെ സമീപത്തു താമസിക്കുന്ന (പത്തിൽ കുറഞ്ഞ) ആളുകൾ ജമാഅത്തിനു മസ്ജിദിലെത്തി സാമൂഹ്യ ബാധ്യത നിർവഹിക്കുകയും മറ്റുള്ളവർ വീടുകളിൽ കുടുംബത്തോടൊപ്പം ജമാഅത്തായി നിസ്‌കരിക്കണം. ഖുറാൻ പാരായണം, സ്വലാത്, സ്വദഖ, ഹദ്ദാദ്, മൻഖൂസ് മൗലിദ്, അസ്മാഉൽ ബദ്ർ പാരായണം തുടങ്ങിയ കർമങ്ങൾ സ്വന്തം ഭവനങ്ങളിൽ വർധിപ്പിക്കണം. പുത്തനങ്ങാടി ശുഹദാ മഖാമിൽ കൂട്ടമായുള്ള സിയാറത്ത് താൽക്കാലികമായി ഒഴിവാക്കണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതു തുടരുമെന്നും പുത്തനങ്ങാടി മഹല്ലിന്റെ കീഴിലുള്ള എല്ലാ മസ്ജിദുകളിലും ഈ നിയന്ത്രണം ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.

ആഗോള വിപത്തായ കോവിഡ്-19 വ്യാപനം തടയുവാനാണ് മുസ്ലിംപള്ളികളും പൂട്ടിത്തുടങ്ങുന്നത്. നിർബന്ധിത നമസ്‌കാരങ്ങൾ ഇനി വീടുകളിൽവെച്ചുതന്നെ നടത്താൻ ആവശ്യപ്പെട്ടാണ് മലപ്പുറം ടൗണിലെ മുജാഹിദ് പള്ളി താൽകാലികമായി അടച്ചുപൂട്ടിയത്. കഴിഞ്ഞ ജുമഅ നമസ്‌കാരത്തിന് ശേഷമാണ് പള്ളി അടിച്ചിട്ടത്. ഈപള്ളിയിൽഇനി ബാങ്ക്‌വിളിയും ഉണ്ടാകില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. മലപ്പുറം ടൗണിലെ നിരവധിപേർ ആശ്രയിക്കുന്ന മസ്ജിദാണിത്. അതീവ ജാഗ്രതയിലാണ് ജുമഅ നമസ്‌കാരങ്ങൾ പള്ളികളിൽ നടന്നത്. ഭൂരിഭാഗം പള്ളികളുടേയും കവാടങ്ങളിൽ സജ്ജീകരിച്ച സാനിറ്റൈസർ ഉപയോഗിച്ചാണ് വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചത്. ഖുത്വുബ, നിസ്‌കാരം എന്നിവ വളരെ ലഘൂകരിച്ചാണ് നിർവ്വഹിച്ചത്. ഹാൻഡ് വാഷ്, ടാപ്പ് സൗകര്യങ്ങൾ എന്നിവ സംവിധാനിച്ചിരുന്നു. നേരത്തെ നൽകിയ നിർദേശപ്രകാരം കൂടുതൽ വിശ്വാസികളും വീടുകളിൽ നിന്ന് അംഗസ്‌നാനം ചെയ്താണ് ജുമുഅക്കെത്തിയത്.

നിസ്‌കരിക്കാനാവശ്യമായ മുസ്വല്ലകളും, വിരിപ്പുകളും കൈയിൽ കരുതിയാണ് പലരും പള്ളിയിലെത്തിയത്. കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളടങ്ങിയ ബോർഡുകൾ വിവിധ പള്ളിക്ക് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വന്നവരടക്കം സ്വയം നിരീക്ഷണത്തിലുള്ളവർ, പ്രായമുള്ളവർ, ശാരീരിക അസ്വസ്ഥത അനുഭവിക്കുന്നവർ, കുട്ടികൾ എന്നിവരോട് പള്ളിയിലേക്ക് വരരുതെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ലോകം അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിൽ നിന്ന് മോചനം നേടാൻ പ്രാർത്ഥനയും നടത്തി വളരെ വേഗം വിശ്വാസികൾ പിരിഞ്ഞുപോകുന്ന അവസ്ഥയാണുണ്ടായത്. അതേ സമയം ആഗോള വിപത്തായ കോവിഡ്-19 വ്യാപനം തടയുവാൻ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജിയും പ്രസ്താവിച്ചു. വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്നലെ കോഴിക്കോട്ടെ മൂന്നു പള്ളികളിൽ ജമാഅത്ത് നമസ്‌കാരവും ജുമഅയും നിർത്തിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP