Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202230Friday

കഞ്ചാവുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കിളിമാനൂർ: സ്‌കൂൾ,കോളെജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ , കാനാറ, ചരുവിളപുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ അൻഷാദ് (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കാനാറ വാട്ടർടാങ്ക് ജംഗ്ഷനു സമീപമുള്ള ഇടറോഡിൽ വച്ചാണ് പ്രതി പിടിയിലായത്. കിളിമാനൂർ മേഖലകളിലെ സ്‌കൂളുകളും കോളേജ്കളും കേന്ദ്രീകരിച്ചായിരുന്നു യുവാവ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

പ്രതിയിൽ നിന്നും ചെറിയ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 19.49 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഒരുമാസമായി പ്രതികൾ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ചുകൊടുക്കലാണ് പ്രതികളുടെ രീതി. ഇവരുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെയും പതിവായി കഞ്ചാവ് വാങ്ങുന്നവരെയും ഉടനെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ, എഎസ്‌ഐ ഷാജു, എസ് സിപിഒമാരായ മഹേഷ്, ബിനു, ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP