Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് അട്ടിമറിച്ചതിനു പിന്നിൽ സിപിഎം-ബിജെപി അന്തർധാര: മാർട്ടിൻ ജോർജ്

ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് അട്ടിമറിച്ചതിനു പിന്നിൽ സിപിഎം-ബിജെപി അന്തർധാര: മാർട്ടിൻ ജോർജ്

സ്വന്തം ലേഖകൻ

കണ്ണൂർ: കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധ കേസിൽ സി ബി ഐ അന്വേഷണത്തിന് ബിജെപി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ നേതൃത്വം തയ്യാറാകണമെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോർജ് . സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമായതുകൊണ്ടാണ് ജയകൃഷ്ണൻ മാസ്റ്റർ വധകേസ് സിബിഐ അന്വേഷണം നടക്കാത്തതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു..

സി ബി ഐ അന്വേഷണത്തിന് ബിജെപി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് നേതൃത്വം തയ്യാറാകണമെന്നും മാർട്ടിൻ ആവശ്യപ്പെട്ടു. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ് എട്ടു .വർഷം മുമ്പ് സിബിഐ അന്വേഷണം നടത്താൻ യു ഡി എഫ് സർക്കാർ തീരുമാനിച്ചിരുന്നു ആ തീരുമാനം നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിലെ ബിജെപി സർക്കാരിന് ആയിട്ടില്ലഇത് സി പി എം - ബിജെപി അന്തർധാരയുടെ ഭാഗമാണെന്നും മാർട്ടിൻ പറഞ്ഞു.

പിണറായിയെ സംസ്ഥാന ബിജെപിക്ക് ഭയമാണ് കെ.സുരേന്ദ്രൻ അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടാത്തത്. കഴിഞ്ഞ ദിവസം പാനൂരിൽ ആത്മഹത്യ ചെയ്ത ഷെസീന ജയകൃഷ്ണൻ വധത്തിന്റെ ബാക്കിപത്രമാണെന്നും ഡി മാർട്ടിൻ ജോർജ് പറഞ്ഞു. ഈ കേസിൽ പുനരന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാൽ നിയമസഹായം കോൺഗ്രസ് നൽകും രാഷ്ട്രീയപരമായി ഇവരെ സംരക്ഷിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP