Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിക്ക് വിവാഹ ആലോചനയുമായി എത്തി അടുത്തുകൂടി; രണ്ടരപവൻ തൂക്കമുള്ള സ്വർണാഭരണം പണിക്കുറവോ പണിക്കൂലിയോ ഇല്ലാതെ മാറ്റി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൈവശപ്പെടുത്തി; പിന്നീട് വിവാഹം ചെയ്യുകയോ സ്വർണം മാറ്റിനൽകുകയോ ചെയ്തില്ല; മണ്ണാർക്കാട്ട് വിവാഹ തട്ടിപ്പുകാർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മണ്ണാർക്കാട്: വിവാഹതട്ടിപ്പ് കേസിൽ രണ്ടുപേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പകരനെല്ലൂർ പാപ്പിനിശ്ശേരി വീട്ടിൽ അബ്ദുൽ നാസർ (40), തുവ്വൂർ പാളട വീട്ടിൽ ഇസ്ഹാഖ് (60) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാർച്ച് 23ന് കൈതച്ചിറ സ്വദേശിനിയായ യുവതിയുടെ വീട്ടിൽ ആലോചനയുമായി പ്രതികളെത്തുകയും വിവാഹം തീരുമാനിക്കുകയും ചെയ്തു. തുടർന്ന് രണ്ടുമാസത്തിനുശേഷം യുവതിയുടെ കൈവശമുള്ള രണ്ടരപവൻ തൂക്കമുള്ള സ്വർണാഭരണം പണിക്കുറവോ പണിക്കൂലിയോ ഇല്ലാതെ മാറ്റി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൈവശപ്പെടുത്തി.

പിന്നീട് വിവാഹം ചെയ്യുകയോ സ്വർണം മാറ്റിനൽകുകയോ ചെയ്തില്ല. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP