Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരൻ വിവാഹ ഉടമ്പടി ചൊല്ലിയില്ല, രജിസ്റ്ററിൽ ഒപ്പു വച്ചതുമില്ല; കാട്ടാക്കടയിൽ താലി കെട്ടിയ വധുവിനെ മടക്കിക്കൊണ്ടു പോയി ബന്ധുക്കൾ; പരാതി നൽകിയെങ്കിലും വിവാഹത്തിന് രേഖയില്ലാത്തതിനാൽ നടപടിയെടുക്കാനാകാതെ പൊലീസും

വരൻ വിവാഹ ഉടമ്പടി ചൊല്ലിയില്ല, രജിസ്റ്ററിൽ ഒപ്പു വച്ചതുമില്ല; കാട്ടാക്കടയിൽ താലി കെട്ടിയ വധുവിനെ മടക്കിക്കൊണ്ടു പോയി ബന്ധുക്കൾ; പരാതി നൽകിയെങ്കിലും വിവാഹത്തിന് രേഖയില്ലാത്തതിനാൽ നടപടിയെടുക്കാനാകാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കാട്ടാക്കട : താലി കെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാൻ വരൻ തയാറായില്ല. വധുവിനെ വീട്ടുകാർ വധുവിന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി.. പാപ്പനംകോട് സ്വദേശിയാണ് വരൻ.വധു ഒറ്റശേഖരമംഗലം സ്വദേശിനി. സംഭവത്തിൽ വരന്റെയും കൂട്ടരുടെയും പരാതി ലഭിച്ചെങ്കിലും വിവാഹ രേഖകൾ ഒന്നും തന്നെ ഇല്ലാ്്ത്തതിനാൽ നടപടിയെടുക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് പൊലീസ്

സംഭവം ഇങ്ങനെ; വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകൾ ആദ്യ ഘട്ടം പൂർത്തിയാക്കി വരൻ വധുവിനു താലി ചാർത്തി. മോതിരവും കൈമാറി. വരനും വധുവും അൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വിവാഹ ഉടമ്പടി എടുക്കലായിരുന്നു അടുത്ത ചടങ്ങ്. എന്നാൽ ഇതിനു വരൻ തയാറായില്ല.

രജിസ്റ്ററിൽ ഒപ്പു വച്ചതുമില്ല. ഇതോടെ വധുവിന്റെ വീട്ടുകാരും വിവാഹത്തിനു എത്തിയവരും പകച്ചു. വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിർബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാൻ വരൻ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നാലെ വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാൻ തയാറാകാത്തതാണ് കാരണമെന്ന് അറിഞ്ഞത്. വിവാഹ രജിസ്റ്ററിൽ ഒപ്പ് വെയ്ക്കാത്തതിനാൽ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നൽകാതെ മടങിയെന്നു കാട്ടാക്കട പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP