Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

എല്ലാ പ്രധാന മാർക്കറ്റുകളിലും മാർക്കറ്റ് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം; സാമൂഹിക അകലം പാലിക്കൽ കർശനമായി നടപ്പാക്കുമെന്നും ഡിജിപി ബെഹ്റ

എല്ലാ പ്രധാന മാർക്കറ്റുകളിലും മാർക്കറ്റ് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം; സാമൂഹിക അകലം പാലിക്കൽ കർശനമായി നടപ്പാക്കുമെന്നും ഡിജിപി ബെഹ്റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന മാർക്കറ്റുകളിലും മാർക്കറ്റ് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്താൻ ഇന്ന് ചേർന്ന പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു.നിലവിൽ തൃശ്ശൂർ സിറ്റിയിൽ ഈ സംവിധാനം വിജയകരമായി പ്രവർത്തിച്ചുവരുന്നു. മാർക്കറ്റുകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തൽ, ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങൾ നിയന്ത്രിക്കൽ എന്നിവയാണ് ഇതിന്റെ പ്രത്യേകത. കൊല്ലം റൂറലിലെ മാതൃകയിൽ മാർക്കറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്കും രൂപം നൽകി. കൊല്ലം സിറ്റിയിൽ നിലവിലുള്ള ക്ലോസ്ഡ് ഗ്രൂപ്പ് സംവിധാനം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എല്ലാ സ്ഥലങ്ങളിലും വാപിപ്പിക്കും.

സാമൂഹിക അകലം പാലിക്കൽ സംസ്ഥാനത്ത് എമ്പാടും കൃത്യമായി പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും. തിരുവനന്തപുരം സിറ്റി, റൂറൽ, ആലപ്പുഴ, മലപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇതിന് മുന്തിയ പരിഗണന നൽകും.

Stories you may Like

ഫീൽഡ് തലത്തിൽ പ്രവർത്തനങ്ങൾക്ക് ഡിവൈ.എസ്‌പി മാരുടെ സേവനം പരമാവധി വിനിയോഗിക്കും. ക്വാറന്റീനിൽ കഴിയുന്നവർ വീടുകളിൽ തന്നെ തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി നേരിട്ടുള്ള പരിശോധന തുടരും. സ്റ്റുഡന്റ് പൊലീസ് സംവിധാനം നിലവിലുള്ള സ്‌കൂളുകളിൽ യൂണിഫോം ധരിക്കാൻ അനുവാദമുള്ള റിസോഴ്‌സ് പേഴ്‌സൻസ് ആയ അദ്ധ്യാപകരെ ഇതിനായി വിനിയോഗിക്കാം. ഇക്കാര്യത്തിൽ അവരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി കണക്കാക്കാം. ബൈക്ക് പട്രോൾ സംഘങ്ങളുടെ സേവനവും നിരീക്ഷണത്തിനായി വിനിയോഗിക്കും.

പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള നിരീക്ഷണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജനമൈത്രി പൊലീസിനെ വിനിയോഗിക്കും. ഈ സംവിധാനത്തിലൂടെ സാമൂഹിക അകലം പാലിക്കൽ, മറ്റ് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ എന്നിവ ഫലപ്രദമായി ജനങ്ങളിൽ എത്തിക്കാൻ കഴിയും. ഇതിനായി വീട്ടമ്മമാർ, ചെറുപ്പക്കാർ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുമായി ചേർന്ന് പുതിയ പദ്ധതികൾക്ക് രൂപം നൽകും. പൊതുജനങ്ങളുടെ സഹകരണത്തോടെ പരിസര നിരീക്ഷണം ശക്തിപ്പെടുത്താനുള്ള നൈബർഹുഡ് വാച്ച് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കും.

കോൺടാക്റ്റ് ട്രേസിങ് കൃത്യമായി നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് ആവശ്യമായ സഹായവും സഹകരണവും പൊലീസ് നൽകും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നപക്ഷം അക്കാര്യം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ ഉച്ചഭാഷിണിയിലൂടെ അനൗൺസ്‌മെന്റ് നടത്തും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ഐ.ജിമാരുടെയും ഡി.ഐ.ജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും നേരിട്ടുള്ള ഇടപെടൽ നിർണായകമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP