Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

40 കോടിയുടെ തിരുകേശ പള്ളിയെ കുറിച്ചുള്ള ചർച്ചകൾ മായ്ക്കാൻ രണ്ടായിരം കോടിയുടെ നോളജ് സിറ്റി; കാന്തപുരത്തിന്റെ ദ്വീർഘ വീക്ഷണത്തിൽ പിറന്ന സംരംഭം തുടങ്ങി; എതിരാളികളുടെ വായടപ്പിച്ച് ലോ കോളേജ് ഉദ്ഘാടനം

40 കോടിയുടെ തിരുകേശ പള്ളിയെ കുറിച്ചുള്ള ചർച്ചകൾ മായ്ക്കാൻ രണ്ടായിരം കോടിയുടെ നോളജ് സിറ്റി; കാന്തപുരത്തിന്റെ  ദ്വീർഘ വീക്ഷണത്തിൽ പിറന്ന സംരംഭം തുടങ്ങി; എതിരാളികളുടെ വായടപ്പിച്ച് ലോ കോളേജ് ഉദ്ഘാടനം

എം പി റാഫി

കോഴിക്കോട്: നാൽപ്പത് കോടിയും തിരുകേശ പള്ളിയും ചർച്ചയിൽ നിന്ന് ഏറെ മാഞ്ഞുപോകും മുമ്പായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പുതിയൊരു വിദ്യാഭ്യാസ വിപ്ലവത്തിനുള്ള പ്രൊജക്ടുമായി രംഗത്തു വന്നത്. 125 ഏക്കറിൽ രണ്ടായിരം കോടി രൂപയുടെ പദ്ധതികളുമായി കാന്തപുരം രംഗത്ത് വന്നപ്പോൾ പതിവു പോലെ എതിരാളികൾ അതിനെ സംശയത്തോടെ നോക്കികണ്ടു. പലകോണുകളിൽ നിന്നും നോളജ് സിറ്റി എന്ന സമാന്തര യൂണിവേഴ്‌സിറ്റി സംരഭങ്ങൾക്ക് എതിരായി അപശബ്ദങ്ങളുയർന്നു. എന്നാൽ അതിയായ ബുദ്ധികൂർമ്മത കൊണ്ടും കടഞ്ഞെടുത്ത ദീർഘ വീക്ഷണങ്ങൾക്കു മുമ്പിലും എതിരാളികൾക്ക് അണികളുടെ പ്രിയങ്കരനായ കാന്തപുരം ഉസ്താദിനു മുന്നിൽ പത്തി മടക്കേണ്ടി വന്നു.

തിരുകേശവും തിരുകേശ പള്ളിയും വിവാദങ്ങളായതോടെ പൊതു സമൂഹത്തിൽ കളഞ്ഞു കുളിച്ച പ്രതിച്ഛായ വീണ്ടെടുക്കൽ കൂടിയാണ് മർക്കസ് നോളജ് സിറ്റിയിലൂടെ ഉസ്താദും അണികളും ലക്ഷ്യം വച്ചത്. 2012 ഡിസംബർ മാസം മർക്കസ് നോളജ് സിറ്റിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചപ്പോൾ പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണം ആശങ്കയോടെയാണ് സ്വന്തം സമുദായക്കാർ തന്നെ നോക്കികണ്ടത്. എന്നാൽ ഏറെ വൈകാതെ നോളജ് സിറ്റിയുടെ ആദ്യസംരഭമായ ലോ കോളേജ് എന്ന സ്വപ്നം യാഥാർത്ഥ്യമായത് ഏറെ എതിർപ്പുകൾ മറികടന്നായിരുന്നു.

രണ്ടായിരം കോടി രൂപാ ചെലവിൽ ആരംഭിച്ച മർക്കസ് നോളജ് സിറ്റിയിലെ പ്രഥമ പ്രൊജക്ടായ ലോ കോളേജ് ഇന്നലെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് നാടിനു സമർപ്പിച്ചത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കാലിക്കറ്റ് സർവ്വകലാശാലയുടെയും അംഗീകാരത്തോടുകൂടിയാണ് മർക്കസ് നോളജ് സിറ്റിയിൽ ലോ കോളേജ് തുടക്കം കുറിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് ജസ്റ്റിസ് ബാബു മാത്യു പങ്കടുക്കാനെത്തുന്നതിനെതിരായി രണ്ട് ദിവസം മുമ്പ് ഇ.കെ വിഭാഗം സുന്നികൾ പത്ര സമ്മേളനം നടത്തി രംഗത്ത് വന്നിരുന്നു.

കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ താമരശ്ശേരിക്കടുത്ത് കൈതപ്പൊയിൽ എന്ന മലയോര പ്രദേശത്താണ് മർക്കസ് നോളജ് സിറ്റിയുടെ പണി പുരോഗമിക്കുന്നത്. അറിവ്, ആരോഗ്യം, വാസം, വ്യാപാരം തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നത്. ഐ.ടി പാർക്ക്, റസിഡൻഷ്യൽ ഗാർഡൻ, യൂനാനി മെഡിക്കൽ കോളേജ്, മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, മെഡിക്കൽ സ്റ്റുഡൻസ് ഹോസ്റ്റൽ, ഇന്റർനാഷണൽ സ്‌കൂൾ, സ്‌പെഷൽ സ്‌കൂൾ, ലോകോളേജ് തുടങ്ങിയ സ്ഥാപനങ്ങളായിരിക്കും ലോകോത്തര സർവ്വകലാശാലകളുടെയും ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും സഹകരണത്തോടെ മർക്കസ് വൈജ്ഞാനിക നഗരിയിൽ യാഥാർത്ഥ്യാമാകാനിരിക്കുന്നതെന്നും യൂനാനി മെഡിക്കൽ കോളേജ് അടുത്ത വർഷം തുറന്ന് പ്രവർത്തിക്കുമെന്നും നോളജ് സിറ്റി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

രണ്ട് വർഷത്തിനകം കോഴിക്കോടിന്റെയും മലബാറിലെയും പുതിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് സ്വന്തമായൊരു കയ്യൊപ്പ് ചാർത്താൻ മർക്കസ് നോളജ് സിറ്റിക്ക് സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP