Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്പി നാരായണന്റേയും രമൺശ്രീവാസ്തവയുടേയും ചിത്രങ്ങൾ കാണിച്ചിട്ട് ഇവരെ അറിയുമോ എന്ന് ചോദിച്ചു; അറിയില്ലെന്ന് പറഞ്ഞപ്പോൾ കസേരയെടുത്ത് എന്റെ കാലിൽ അടിച്ചു: കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്നത് അതിക്രൂരമായ ശാരീരിക പീഡനം: നഷ്ടപരിഹാരം തേടി മറിയം റഷീദ സുപ്രീം കോടതിയിലേക്ക്

നമ്പി നാരായണന്റേയും രമൺശ്രീവാസ്തവയുടേയും ചിത്രങ്ങൾ കാണിച്ചിട്ട് ഇവരെ അറിയുമോ എന്ന് ചോദിച്ചു; അറിയില്ലെന്ന് പറഞ്ഞപ്പോൾ കസേരയെടുത്ത് എന്റെ കാലിൽ അടിച്ചു: കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്നത് അതിക്രൂരമായ ശാരീരിക പീഡനം: നഷ്ടപരിഹാരം തേടി മറിയം റഷീദ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ചാരക്കേസിലകപ്പെട്ട് ജയിലിൽ കഴിയേണ്ടി വന്ന മറിയം റഷീദ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക്. കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് തനിക്ക് അനുഭവിക്കേണ്ടി വന്നത് അതിക്രൂരമായ പീഡനം ആയിരുന്നെന്നും മറിയം റഷീദ ആരോപിക്കുന്നു. ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്ന ആർ.ബി.ശ്രീകുമാർ അതിക്രൂരമായി ശാരീരിക പീഡനം ഏൽപിച്ചെന്നാണ് മറിയം റഷീദ ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ചാരക്കേസ് അന്വേഷിച്ച മുൻഎ.ഡി.ജി.പി സിബി മാത്യൂസ്, മുൻ പൊലീസ് ഉദ്യോഗസ്ഥന്മാരായ എസ്. വിജയൻ, തമ്പി എസ് ദുർഗാദത്ത് എന്നിവർക്കെതിരെ നഷ്ടപരിഹാരം തേടി സുപ്രീംകോടതിയിൽ കേസ് നൽകുമെന്നും അഭിമുഖത്തിൽ പറഞ്ഞു. നമ്പി നാരായണന്റേയും രമൺശ്രീവാസ്തവയുടേയും ചിത്രങ്ങൾ കാണിച്ചിട്ട് ഇവരെ അറിയുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ശ്രീകുമാറും സംഘവും ചോദിച്ചു. അറിയില്ലെന്ന് മറുപടി നൽകിയപ്പോൾ ഉദ്യോഗസ്ഥരിലൊരാൾ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത് എന്റെ കാലിൽ അടിച്ചു.

23 വർഷങ്ങൾക്കുശേഷം അതേ ഉദ്യോഗസ്ഥൻ ചാനലിൽ ചാരക്കേസ് ചർച്ചയിൽ പങ്കെടുക്കുന്നത് കണ്ടു. അപ്പോഴാണ് മർദ്ദിച്ചത് ശ്രീകുമാറാണെന്ന് മനസിലായതെന്ന് മറിയം റഷീദ പറഞ്ഞു. മറിയം റഷീദയെ ചോദ്യം ചെയ്തിരുന്നതായും എന്നാൽ മൂന്നാംമുറ ഉപയോഗിച്ചിരുന്നില്ലെന്നും ശ്രീകുമാർ പിന്നീട് വെളിപ്പെടുത്തി. ആരോപണത്തിന് പിന്നിൽ ബിജെപിയാണ്. 2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നീങ്ങിയതിന് പ്രതികാരം വീട്ടുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP