Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആംബുലൻസിൽ കടത്തിയ കഞ്ചാവ് പടികൂടി; കഞ്ചാവ് കണ്ടെത്തിയത് കോഴിക്കോട് ഷോക്കേറ്റ് മരിച്ച അന്തർസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെത്തിച്ച് തിരിച്ചുവന്ന ആംബുലൻസിൽ; ഡ്രൈവറും സഹായിയും അറസ്റ്റിൽ

ആംബുലൻസിൽ കടത്തിയ കഞ്ചാവ് പടികൂടി; കഞ്ചാവ് കണ്ടെത്തിയത് കോഴിക്കോട് ഷോക്കേറ്റ് മരിച്ച അന്തർസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെത്തിച്ച് തിരിച്ചുവന്ന ആംബുലൻസിൽ; ഡ്രൈവറും സഹായിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: ആംബുലൻസിൽ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട് വെച്ച് ജോലി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ച അന്തർസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെത്തിച്ച് തിരിച്ചുവരികയായിരുന്ന ആംബുലൻസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആംബുലൻസ് ഡ്രൈവറും സഹായിയും പിടിയിലായി. ആംബുലൻസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോയുടെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി റെജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആംബുലൻസിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

ആംബുലൻസ് ഡ്രൈവർ കോഴിക്കോട് കൊടുവള്ളി കൊതൂർവീട്ടിൽ അബ്ദുളയുടെ മകൻ റിയാസ് (36), സഹായി കുറുവാറ്റുർ കുഞ്ഞങ്ങൽ വീട്ടിൽ പക്കറിന്റെ മകൻ ഹലീൽ (35) എന്നിവരാണ്് കൽപ്പറ്റ ബൈപാസിൽ നിന്നും കഞ്ചാവ് കടത്തിയ ആംബുലൻസുമായി പിടിയിലായത്. ചെറിയ പൊതികളാക്കി തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ഇവർ യാത്ര ചെയ്തിരുന്ന കെഎൽ 11 ആർ 1803 നമ്പർ ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ആംബുലൻസ് ഡ്രൈവർ റിയാസ് കോഴിക്കോട് മെഡിക്കൽ കോളേജ് സംരക്ഷണ സമിതിയിലെ അംഗമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവർ മദ്ധ്യപ്രദേശിലേക്കുള്ള മൃതദേഹവുമായി യാത്ര പുറപ്പെട്ടത്. തിരിച്ചുവരുന്നതിനിടെ വയനാട്ടിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP