Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട; പത്ത് കിലോ കഞ്ചാവുമായി ആരാമ്പ്രം സ്വദേശി പിടിയിലായി; വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന കഞ്ചാവു വേട്ട നടന്നത് നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്

കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട; പത്ത് കിലോ കഞ്ചാവുമായി ആരാമ്പ്രം സ്വദേശി പിടിയിലായി; വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന കഞ്ചാവു വേട്ട നടന്നത് നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് വൻ കഞ്ചാവു വേട്ട. 10 കിലോയിൽ അധികം കഞ്ചാവുമായി കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ (56) പൊലീസിന്റെ പിടിയിലായി. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്.

എ വി ജോർജ്ജ് ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് നാർകോട്ടിക് സെൽ അസി.കമ്മീഷണർ പി.സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡൻസാഫ്) കുന്ദമംഗലം സബ്ബ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കുന്നമംഗലം പൊലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇസ്മയിൽ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും.

ജില്ലയിൽ ലഹരിയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിനായി ഡൻസാഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ലഹരിമാഫിയക്കെതിരായി ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്. കുന്നമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്മായിലാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാൾക്കായി വല വിരിച്ചിരുന്നു. കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇസ്മായിൽ ആന്ധ്രയിലേക്ക് പോയതായി രഹസ്യ വിവരം ലഭിച്ച പൊലീസ് ഇയാൾ തിരിച്ചെത്തിയതായി മനസ്സിലാക്കി ആരാമ്പ്രം ഭാഗത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. പതിവ് പട്രോളിങ്ങിനിടെ ആരാമ്പ്രത്ത് വെച്ച് പൊലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ച ഇസ്മായിലിനെ സാഹസികമായി പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇസ്മായിലിന്റെ രീതികളെല്ലാം മനസ്സിലാക്കിയിരുന്ന പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിക്കുയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ 8 കിലോയിലധികം കഞ്ചാവ് ഇയാളുടെ വാടക വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച 23 ഗ്രാം ബ്രൗൺഷുഗറുമായി എരഞ്ഞിക്കൽ സ്വദേശിയെ ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടിയിരുന്നു.

കുന്ദമംഗലം പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി.എസ്, എഎസ്ഐ മാരായ അബ്ദുൾ മുനീർ, ബിനേഷ് കുമാർ കെ.പി, സി.പി.ഒ മിഥുൻ.ജി.എസ് ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ , ജോമോൻ കെ.എ, നവീൻ.എൻ, സോജി പി, രതീഷ് എം കെ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ് എ.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP