Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജ്ഞാനധിഷ്ഠിത ഐടി മേഖലയിൽ 4000-ത്തോളം തൊഴിലവസരങ്ങൾ;മരാട്ട് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഐടി സമുച്ചയം സ്മാർട്ട്‌സിറ്റി കൊച്ചിയിൽ

വിജ്ഞാനധിഷ്ഠിത ഐടി മേഖലയിൽ 4000-ത്തോളം തൊഴിലവസരങ്ങൾ;മരാട്ട് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഐടി സമുച്ചയം സ്മാർട്ട്‌സിറ്റി കൊച്ചിയിൽ

കൊച്ചി: ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മരാട്ട് ഗ്രൂപ്പിന്റെ ആദ്യ ഐടി സമുച്ചയം സ്മാർട്ട്‌സിറ്റി കൊച്ചിയിൽ നിർമ്മാണം പുരോഗമിക്കുന്നു. 2021 ൽ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതോടെ വിജ്ഞാനധിഷ്ഠിത ഐടി മേഖലയിൽ 4000-ത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

1946 ൽ സ്ഥാപിതമായ മരാട്ട് ഗ്രൂപ്പ് കാർഷിക വ്യവസായം, പ്ലാന്റേഷൻസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്മാർട്ട്‌സിറ്റി കൊച്ചി ഭൂമിയിലെ 3.06 ഏക്കറിൽ ഉയരുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ പണി ദ്രുതഗതിയിലാണ് നടക്കുന്നത്. 112 കോടി രൂപ ചെലവു വരുന്ന ഈ കെട്ടിടത്തിൽ 3.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടി വ്യവസായങ്ങൾക്ക് വാടകയ്ക്ക് ലഭ്യമാകും.

ഹരിത നിർമ്മാണരീതികൾ അവലംബിച്ചാണ് കെട്ടിടം പണിതു കൊണ്ടിരിക്കുന്നത്. മൂന്നു നിലകളിലായി കാർ പാർക്കിംഗും അതിനു മുകളിലെ ഏഴ് നിലകളിലായി ഓഫീസുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ നിലകളിലും അമ്പതിനായിരം ചതുരശ്ര അടി സ്ഥലമാണുണ്ടാവുക. ഓരോ നിലകളും നാല് സ്വതന്ത്ര ഓഫീസ് ഇടങ്ങളാക്കി മാറ്റാൻ കഴിയും വിധമാണ് രൂപകൽപ്പന. 570 നാലുചക്രവാഹനങ്ങളും 2,600 ഇരു ചക്രവാഹനങ്ങളും പാർക്കു ചെയ്യാൻ തക്കവിധമാണ് നിർമ്മാണം.

ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയൺമന്റൽ ഡിസൈൻ (ലീഡ്) സാക്ഷ്യപത്രം ലഭിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ ഊർജ്ജ സംരക്ഷണ മാർഗങ്ങൾ, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്, തടസ്സമില്ലാത്ത വൈദ്യുതി, സൗരോർജ്ജം എന്നീ സംവിധാനങ്ങളുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാകും ഐടി സമുച്ചയത്തിലുണ്ടാവുകയെന്ന് മരാട്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം കെ മരാട്ടുകളം പറഞ്ഞു.

വലുപ്പമുള്ള തളങ്ങളും, അത്യാധുനിക ലിഫ്റ്റ്, ഭക്ഷണ ശാലകൾ, ജിംനേഷ്യം, വിവിധയിനം കളിസ്ഥലങ്ങൾ, ശാസ്ത്രീയമായ പാർക്കിങ് എന്നിവയെല്ലാം ഈ ഐടി സമുച്ചയം വിഭാവനം ചെയ്യുന്നു. ആഗോള തലത്തിലുള്ള ഐടി കമ്പനികൾക്ക് സംഘമായോ അല്ലെങ്കിൽ ഒറ്റയ്‌ക്കോ ഇവിടെ ഓഫീസ് ഇടം നേടാവുന്നതാണ്. സ്റ്റാർട്ടപ്പുകൾ, ചെറുകിട ഐടി കമ്പനികൾ, തുടങ്ങിയവയ്ക്ക് പറ്റിയ ഇടമാണ് മരാട്ട് ടെക്‌നോപാർക്ക്.

ഐടി/ഐടി അധിഷ്ഠിത കമ്പനികളെ ആകർഷിക്കുന്നതിനു വേണ്ടി പ്രത്യേക മേഖലകൾക്ക് ഔദ്യോഗിക അംഗീകാരം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ മരാട്ട് ഗ്രൂപ്പുമായി നടക്കുകയാണെന്ന് സ്മാർട്ട്‌സിറ്റി കൊച്ചി സിഇഒ ശ്രീ മനോജ് നായർ പറഞ്ഞു. സമയബന്ധിതമായി പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാൽ 2021 ഏപ്രിലിൽ മരാട്ട് ടെക്‌നോപാർക്ക് പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP