Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്ന ഉത്തരവിൽ ഉടമകൾ സമർപ്പിച്ച ഹർജി കോടതി വീണ്ടും തള്ളി; അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല; മുൻ ഉത്തരവിൽ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര

മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്ന ഉത്തരവിൽ ഉടമകൾ സമർപ്പിച്ച ഹർജി കോടതി വീണ്ടും തള്ളി; അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല; മുൻ ഉത്തരവിൽ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുമായി ബന്ധപ്പെട്ട കേസിൽ ഫ്‌ളാറ്റുടമകൾ സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി വീണ്ടും തള്ളി. നേരത്തെയുള്ള ഉത്തരവിൽ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു. മരട് നഗരസഭയിൽ നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകൾ കഴിഞ്ഞ ജൂൺ മാസം തന്നെ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിൽ കാലതാമസം വരുത്തിയതോടെ വീണ്ടും ജൂലൈ മാസം കോടതി ഫ്‌ളാറ്റ് അടിയന്തരമായി പൊളിക്കണമെന്ന് പറഞ്ഞു. നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഹർജിക്കാർ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

ഫ്ളാറ്റുകൾ പൊളിക്കാനുള്ള കോടതി ഉത്തരവിൽ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നാണ്് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഉത്തരവ് പ്രകാരം ഫ്‌ളാറ്റുകൾ പൊളിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്നും കോടതി വ്യക്തമാക്കി. മരട് ജെയിൻ ഹൗസിലെ താമസക്കാരനായ മനോജ് കുര്യനാണ് ഹർജി സമർപ്പിച്ചത്. ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു റിട്ട് ഹർജി ജൂലൈ 5നും പുനപരിശോധനാ ഹർജികൾ ജൂലൈ 11നും കോടതി തള്ളിയിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെൻച്വെർസ് എന്നീ ഫ്ളാറ്റുകൾ ആണ് കോടതി ഉത്തരവ് പ്രകാരം പൊളിക്കേണ്ടത്.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മരട് നഗരസഭാ അധികൃതരും ഫ്‌ളാറ്റ് ഉടമകളുമായി തദ്ദേശ സ്വയംഭരണ മന്ത്രി ചർച്ച നടത്തിയിരുന്നു.
നിയമം ലംഘിച്ചാണ് നിർമ്മാണമെന്ന കാര്യം നിർമ്മാതാക്കൾ മറച്ചു വച്ചെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധി പറഞ്ഞതെന്നും ഫ്‌ളാറ്റ് ഉടമകൾ പറഞ്ഞു. എന്നാൽ നിയമലംഘനം അനുവദിക്കാനാകില്ലെന്നും കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസഥരാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP