Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരട്: നഷ്ടപരിഹാരം തേടി ഹോളി ഫെയ്ത്ത് എച്ചിടുഒ നിർമ്മാതാവ് സാനി ഫ്രാൻസിസും ജസ്റ്റിസ് പി. ബാലകൃഷ്ണൻ സമിതിക്ക് മുമ്പാകെ; അതുനടപ്പില്ലെന്ന് സമിതി; ഫ്‌ളാറ്റ് ഉടമകൾക്കെല്ലാം 25 ലക്ഷം അനുവദിക്കാനും സമിതി ശുപാർശ

മരട്: നഷ്ടപരിഹാരം തേടി ഹോളി ഫെയ്ത്ത് എച്ചിടുഒ നിർമ്മാതാവ് സാനി ഫ്രാൻസിസും ജസ്റ്റിസ് പി. ബാലകൃഷ്ണൻ സമിതിക്ക് മുമ്പാകെ; അതുനടപ്പില്ലെന്ന് സമിതി; ഫ്‌ളാറ്റ് ഉടമകൾക്കെല്ലാം 25 ലക്ഷം അനുവദിക്കാനും സമിതി ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിൽനിന്നൊഴിപ്പിച്ച ഉടമകൾക്ക് സുപ്രീംകോടതി നൽകാൻ ഉത്തരവിട്ട 25 ലക്ഷം ആവശ്യപ്പെട്ടവരിൽ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഉടമ സാനി ഫ്രാൻസിസും. ഫ്‌ളാറ്റുകളിലൊന്നിന്റെ ഉടമയെന്ന നിലക്കാണ് ഇദ്ദേഹം തുകയാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. എന്നാൽ, ജസ്റ്റിസ് പി. ബാലകൃഷ്ണൻ സമിതി പ്രഥമദൃഷ്ട്യാ ആവശ്യം തള്ളി. തീരുമാനം സംബന്ധിച്ച് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒരാഴ്ചക്കകം ഉന്നയിക്കാൻ നിർമ്മാതാവിനോട് ആവശ്യപ്പെട്ടു. മറ്റു അപേക്ഷകർക്കൊപ്പം ഇദ്ദേഹത്തെയും കേൾക്കാൻ സമിതി അവസരം നൽകും.

 

പൊളിച്ചുമാറ്റുന്ന ഫ്‌ളാറ്റുകളിൽനിന്നിറങ്ങിയ ഉടമകൾക്കെല്ലാം 25 ലക്ഷം രൂപ അനുവദിക്കാൻ സമിതി ശുപാർശ ചെയ്തു. നേരത്തേ 25 ലക്ഷത്തിൽ താഴെ ശിപാർശ ചെയ്തവർക്ക് ബാക്കി തുക കൂടി ചേർത്തുനൽകാൻ സമിതി ഉത്തരവിട്ടു. എത്രയുംവേഗം തുക നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സമിതി നിർദ്ദേശിച്ചു. 39,25,00,000 രൂപയാണ് വകയിരുത്തേണ്ടതെന്നും സമിതി വ്യക്തമാക്കി.

ആകെ ലഭിച്ച 246 നഷ്ടപരിഹാര അപേക്ഷകളിൽ 157 ഉടമകൾക്കാണ് സമിതിയുടെ പരിശോധനക്കുശേഷം തുക നൽകാൻ ഉത്തരവിട്ടത്. വിൽപന കരാറിന്റെ അടിസ്ഥാനത്തിൽ 18 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ശിപാർശ ചെയ്തത്. ഫ്‌ളാറ്റുടമകൾ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന് എല്ലാ ഉടമകൾക്കും 25 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടു.

ഇതിനുപിന്നാലെ തിങ്കളാഴ്ച ചേർന്ന സമിതി സിറ്റിങ്ങിൽ എല്ലാവർക്കും മുഴുവൻ തുക നൽകാൻ ശിപാർശ ചെയ്യുകയായിരുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നാല് ഫ്‌ളാറ്റ് നിർമ്മാതാക്കളിൽനിന്ന് 20 കോടി നേടിയെടുക്കാനുള്ള നടപടികൾക്കും സമിതി തുടക്കമിട്ടു.122 ഫ്‌ളാറ്റുകളുള്ള ജെയിൻ ഹൗസിങ് ഉടമ 7.5 കോടിയും 40 ഫ്‌ളാറ്റുകൾ മാത്രമുള്ള ഗോൾഡൻ കായലോരം ഉടമ 2.46 കോടിയും കെട്ടിവെക്കണം. ഈ തുക നിർണയത്തിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് എതിർപ്പുണ്ടെങ്കിൽ വ്യാഴാഴ്ചക്കകം മരട് നഗരസഭയെ അറിയിക്കണം. സമിതിയെ നേരിട്ട് തങ്ങളുടെ വാദം അറിയിക്കേണ്ടതുണ്ടെങ്കിൽ സമിതി സിറ്റിങ്ങിൽ ഹാജരാകണം.

നിർമ്മാതാക്കളിൽനിന്ന് തുക കൈപ്പറ്റുന്നതിന് എസ്.ബി.ഐ എറണാകുളം ശാഖയിൽ സമിതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങും. അനുവദിച്ച സമയപരിധിക്കുള്ളിൽ സാധനങ്ങൾ നീക്കംചെയ്യാനാകാത്ത ഉടമകൾക്ക് പൊളിക്കലിന്റെ ഘട്ടത്തിനിടയിലും ഇവ നീക്കംചെയ്യാനുള്ള അനുവാദം സമിതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP