Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരട്: ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവ്; അക്കൗണ്ടുകളിൽ എത്തുക ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം രൂപ; 107 പേർക്കായി വിതരണം ചെയ്യാൻ അനുവദിച്ചത് 6.15 കോടി

മരട്: ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവ്; അക്കൗണ്ടുകളിൽ എത്തുക ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം രൂപ; 107 പേർക്കായി വിതരണം ചെയ്യാൻ അനുവദിച്ചത് 6.15 കോടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ 34 ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. 6.15 കോടി രൂപയാണ് അനുവദിച്ചത്. തുക ഉടൻ ഫ്‌ളാറ്റ് ഉടമകളുടെ അക്കൗണ്ടിലെത്തും. മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് 25 ന് അകം നഷ്ടപരിഹാരം നൽകാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതു പ്രകാരമാണു നടപടി. നടപടി ക്രമങ്ങളിലെ പുരോഗതി 25നാണ് സുപ്രീം കോടതിയെ അറിയിക്കേണ്ടത്.

തുക ഫ്‌ളാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ലഭിക്കുന്നതിനുള്ള വിവരങ്ങൾ 200 രൂപ മുദ്രപത്രത്തിൽ സാക്ഷ്യപ്പെടുത്തി സമർപ്പിക്കൽ തിങ്കളാഴ്ച തുടങ്ങിയിരുന്നു. 25 ലക്ഷം രൂപ വരെയുള്ള ഭാഗിക നഷ്ടപരിഹാരമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഇതുവരെ പരിശോധിച്ച് തീർപ്പാക്കിയ 107 പേർക്ക് തുക കൈമാറണമെന്നാണ് ഉപസമിതി നേരത്തെ, ശിപാർശ ചെയ്തിരുന്നത്.

അതേസമയം, സർക്കാരിന്റെ നഷ്ടപരിഹാര വിതരണത്തോടു സഹകരിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം ഉടമകൾ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി നിശ്ചയിച്ച തുകയായ 25 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ മുഴുവൻ ഉടമകൾക്കും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് തുക കൈപ്പറ്റില്ലെന്ന നിലപാടെടുത്തിരിക്കുന്നതെന്ന് ഉടമകളിൽ ഒരു വിഭാഗം പറഞ്ഞിരുന്നു. ഇതിനെതിരേ ഈ മാസം 25 ന് സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്നും അവർ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP