Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെത്രാന്മാർക്കും വൈദികർക്കും രാഷ്ട്രീയവും വോട്ടുമുണ്ട്; സഭയുടെ രാഷ്ട്രീയം വിശ്വാസികളിൽ എത്തിക്കുകയാണ് ഇപ്പോഴത്തെ ധർമമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മെത്രാന്മാർക്കും വൈദികർക്കും രാഷ്ട്രീയവും വോട്ടുമുണ്ട്; സഭയുടെ രാഷ്ട്രീയം വിശ്വാസികളിൽ എത്തിക്കുകയാണ് ഇപ്പോഴത്തെ ധർമമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: മെത്രാന്മാർക്കും വൈദികർക്കും രാഷ്ട്രീയവും വോട്ടുമുണ്ടെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെ രാഷ്ട്രീയം വിശ്വാസികളിൽ എത്തിക്കുകയാണ് ഇപ്പോഴത്തെ ധർമമെന്നും ആലഞ്ചേരി വ്യക്തമാക്കി.

അതേസമയം, വൈദികരും മെത്രാന്മാരും സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കില്ല. ചങ്കിൽ കുത്തുന്ന ചില നടപടികൾ ഉണ്ടായപ്പോഴാണ് മുൻ കാലങ്ങളിൽ ഇടപെടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ രാഷ്ട്രീയ നിലപാടുകൾ വിശ്വാസികളിലൂടെ സമൂഹത്തിലെത്തിക്കുകയാണ് മെത്രാന്മാരുടെയും വൈദികരുടെയും ഇപ്പോഴത്തെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

പുരോഹിതർ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നതിൽ തെറ്റില്ലെന്നു സിഎസ്‌ഐ ഈസ്റ്റ് കേരള ബിഷപ്പ് കെ ജി ഡാനിയേലും പറഞ്ഞിരുന്നു. കർഷകരെ രക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചില്ലെങ്കിൽ തിരുവമ്പാടി പോലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP