Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിക്കുന്നതിനു മുമ്പ് ദൈവം ഈ ഒരു ഭാഗ്യംകൂടി തന്നു: പാപ്പുക്കുട്ടി ഭാഗവതരുടെ സോജാ രാജകുമാരി... എന്ന പാട്ടു കേട്ട് മതി മറന്ന് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്ത

മരിക്കുന്നതിനു മുമ്പ് ദൈവം ഈ ഒരു ഭാഗ്യംകൂടി തന്നു: പാപ്പുക്കുട്ടി ഭാഗവതരുടെ സോജാ രാജകുമാരി... എന്ന പാട്ടു കേട്ട് മതി മറന്ന് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്ത

തൃപ്പൂണിത്തുറ: നൂറാം വയസ്സിലേക്ക് കടന്ന മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്തയ്ക്കു നൂറ്റിനാലാം വയസ്സിൽ പാപ്പുക്കുട്ടി ഭാഗവതരുടെ ഗാനാർച്ചന. ഭാഗവതരുടെ ഇഷ്ടകാലമാണ് സോജാ രാജകുമാരി... എന്ന പാട്ട്. 'മരിക്കുന്നതിനു മുമ്പ് ദൈവം ഈ ഒരു ഭാഗ്യംകൂടി തന്നുവെന്നായിരുന്നു സോജാ രാജകുമാരി കേട്ട ശേഷം വലിയ മെത്രാപ്പൊലീത്ത പ്രതികരിച്ചത്.

ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്തയ്ക്ക് തൃപ്പൂണിത്തുറ ജെ.ടി. പാക്കിൽ നൂറ് കലാകാരന്മാർ ചേർന്നൊരുക്കിയ 'ഇടയ വന്ദനം' സംഗീതാർച്ചനയ്ക്ക് തുടക്കമിട്ടാണ് പാപ്പുക്കുട്ടി ഭാഗവതർ പാടിയത്. എം.കെ. അർജുനൻ മാസ്റ്റർ സംഗീതാർച്ചന ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ മധു ബാലകൃഷ്ണനടക്കമുള്ളവർ പാടി.

മനുഷ്യരെ മനുഷ്യരാക്കുന്നത് മനുഷ്യസ്നേഹമാണന്ന് വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. തിരുമേനി നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗ്യമാണെന്ന് ആശംസകളർപ്പിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഓരോ പ്രാവശ്യവും തിരുമേനി നമ്മെ ചിരിപ്പിക്കുമ്പോൾ അതിലേറെ ചിന്തിക്കാനും അതിലുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP