Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

17 കേസുകളിലും ജാമ്യം ലഭിച്ചതോടെ മൂന്ന് വർഷത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി; ജനങ്ങളുടെ പോരാട്ടങ്ങളുടെ പക്ഷത്ത് നിന്നതുകൊണ്ടാണ് തന്നെ മൂന്ന് കൊല്ലം തടവിൽ ഇട്ടതെന്ന് ഷൈന; 'തനിക്കെതിരെ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല; മോചനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി'യെന്നും ജയിൽ മോചിതയായ മാവോ നേതാവ്

17 കേസുകളിലും ജാമ്യം ലഭിച്ചതോടെ മൂന്ന് വർഷത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി; ജനങ്ങളുടെ പോരാട്ടങ്ങളുടെ പക്ഷത്ത് നിന്നതുകൊണ്ടാണ് തന്നെ മൂന്ന് കൊല്ലം തടവിൽ ഇട്ടതെന്ന് ഷൈന; 'തനിക്കെതിരെ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല; മോചനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി'യെന്നും ജയിൽ മോചിതയായ മാവോ നേതാവ്

കണ്ണൂർ: മൂന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി. കണ്ണൂർ ജയിലിൽ നിന്നും ഇന്ന് വൈകുന്നേരത്തോടെയാണ് ഇവർ പുറത്തിറങ്ങിയത്. അവരുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഷൈനയെ സ്വീകരിച്ചു. റെഡ് സല്യൂട്ട് നൽകുന്ന മുദ്രാവാക്യം വിളികളുമായാണ് മാവോ നേതാവിനെ അവർ സ്വീകരിച്ചത്. ജനങ്ങളുടെ പക്ഷത്തു നിന്നതു കൊണ്ടാണ് തന്നെ തടവിൽ ഇട്ടതെന്നും തനിക്കെതിരെ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ലെന്നും പുറത്തിറങ്ങിയ ഷൈന മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ മോചനത്തിനായി പ്രവർത്തിച്ചവർക്കും നിയമപോരാട്ടം നടത്തിയവർക്കും ഇപ്പോൾ സ്വീകരിക്കാൻ എത്തിയവർക്കും നന്ദി അറിയിക്കുന്നതായും അവർ വ്യക്തമാക്കി.

ഷൈനയെ ദേശീയ സുരക്ഷ നിയമം അനുസരിച്ച് ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെക്കാനാണ് സർക്കാർ തീരുമാനിച്ചത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് രണ്ട് കേസുകൾ മാത്രമുണ്ടായിരുന്ന അവർക്കെതിരെ പിന്നീട് കൂടുതൽ കേസുകൾ ചുമത്തപ്പെട്ടു. അങ്ങനെ കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള പതിനേഴ് കേസുകളിലെ പ്രതിയായി മാവോയിസ്റ്റ് നേതവായ ഷൈന. ഇവർക്ക് ഈ കേസുകളിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്. രക്തബന്ധമുള്ളവർക്കേ ജാമ്യം നിൽക്കാനാകൂ എന്ന നിബന്ധന വെച്ചതോടെയാണ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ വന്നത്. ഇതോടെ പ്രതീക്ഷിച്ചതിലും വൈകിയാണ് അവരുടെ മോചനം സാധ്യമായത്. കോയമ്പത്തൂരിൽ നിന്നും കണ്ണൂർ ജയിലിലെത്തിച്ച ഷൈന അവിടെ നിന്നാണ് പുറത്തിറങ്ങിയത്.

2015 ലാണ് ഷൈന കോയമ്പത്തൂർ ക്യൂ ബ്രാഞ്ചിന്റെ പിടിയിലായത്. മാവോയിസ്റ്റ് നേതാക്കളായ അനൂപ് മാത്യൂ ജോർജ്ജ്, രൂപേഷ്, കണ്ണൻ, വീരമണി എന്നിവരും ഷൈനക്കൊപ്പം അറസ്റ്റിലായത്. 2018 ജൂലെ പകുതിയോടെ തന്നെ 17 കേസുകളിൽ ഷൈനയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, കോടികളുട വ്യവസ്ഥകൾ പുറത്തിറങ്ങുന്നതിന് തിരിച്ചടിയായി മാറി. മാവോയിസ്റ്റ് നേതാവ് ഷൈനയുടെ മോചനത്തിനായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മറ്റ് മനുഷ്യാവകാശ പ്രവർത്തകരും ശ്രമിച്ചിരുന്നു.

ഹൈക്കോടതിയിൽ അപ്പർ ഡിവിഷൻ ക്ളർക്കായിരുന്നു തൃശ്ശൂർ വലപ്പാട് സ്വദേശിയായ ഷൈന. മാവോയിസ്റ്റ് നേതാവ് രൂപേഷാണ് ഭർത്താവ്. മുൻകാല സിപിഐ(എംഎൽ), പീപ്പിൾസ് വാർ ഗ്രൂപ്പ് പ്രവർത്തകനായ രൂപേഷ് 2004 ൽ സിപിഐ മാവോയിസ്റ്റ് രൂപീകരിച്ചതോടെയാണ് പാർട്ടിയിൽ ചേരുന്നത്. ഹൈക്കോടതിയിലെ ജോലിയും കൊച്ചിയിലെ സ്പെഷൽ എക്കണോമിക് സോണിലെ തൊഴിലാളികളെ സംഘടിപ്പിക്കലുമായി ജീവിച്ചിരുന്ന ഷൈന ഭരണകൂടത്തിന്റെ നിരന്തര നിരീക്ഷണത്തിന് വിധേയയാതോടെയാണ് ഒളിവിൽ പോയത്.

2007 ൽ ബംഗാളിലെ നന്ദിഗ്രാമിൽ നിന്നുള്ള ഏതാനും ആക്ടിവിസ്റ്റുകളെ ഷൈനയുടെ കൊച്ചിയിലെ വീട് റെയിഡ് ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് ഇവരുടെ മാവോ ബന്ധം പുറത്തുവന്നതത്. ഈ വിഷയത്തിൽ ഷൈനയുടെ പേരിൽ കേസെടുത്തില്ലെങ്കിലും പൊലീസ് നിരീക്ഷണം ശക്തമായി. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡിയെ വീട്ടിൽ താമസിപ്പിച്ചെന്ന കേസും ഷൈനക്കും ഭർത്താവ് രൂപേഷിനും എതിരെ ഉണ്ടായത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൈനയും ഭർത്താവും ഒളിവിൽ പോകുകയായിരുന്നു. പിന്നീടാണ് ഇവരെ കോയമ്പത്തൂരിൽ നിന്നും പൊലീസ് പിടികൂടുന്നത്.

ജയിലിൽ കഴിയുന്നതിനിടെ ഷൈനാ രൂപേഷ് അസുഖബാധിതയായ അമ്മയെ വീട്ടിൽ സന്ദർശിച്ചു മടങ്ങിയിരുന്നു. കോടതി അനുമതിയോടാണ് അവർ വീട്ടിലെത്തി മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP