Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അട്ടപ്പാടിയിൽ പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമ്മയുടെ രൂപീകരണത്തിൽ നിറഞ്ഞു; നാടുകാണി ദളത്തിലും സജീവമായി; കീഴടങ്ങിയത് മാവോയിസ്റ്റ് ആശയവുമായി കേരളത്തിൽ സജീവമായ നേതാവ്; കീഴടങ്ങിയ മാവോയിസ്റ്റ് ഭഗത് സിങിനെതിരെ കേരളത്തിലുള്ളത് രണ്ട് കേസ് മാത്രം

അട്ടപ്പാടിയിൽ പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമ്മയുടെ രൂപീകരണത്തിൽ നിറഞ്ഞു; നാടുകാണി ദളത്തിലും സജീവമായി; കീഴടങ്ങിയത് മാവോയിസ്റ്റ് ആശയവുമായി കേരളത്തിൽ സജീവമായ നേതാവ്; കീഴടങ്ങിയ മാവോയിസ്റ്റ് ഭഗത് സിങിനെതിരെ കേരളത്തിലുള്ളത് രണ്ട് കേസ് മാത്രം

കാളികാവ്: സേലത്ത് കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ആനന്ദകുമാർ എന്ന ഭഗത് സിങ്ങിനെതിരേ കേരളത്തിൽ ഉള്ളത് രണ്ടുകേസുകൾ. മാവോിസ്റ്റ് ആശയപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് രണ്ടു കേസുകളും ഉള്ളത്. ചിത്രംകണ്ട് ഒരാൾക്കും ഭഗത്സിങ്ങിനെ ഒരാൾക്കും തിരിച്ചറിയാൻ കഴിയില്ല. കേരളത്തിൽ മാവോവാദികൾക്ക് സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞ അട്ടപ്പാടി മേഖലയിൽ ഭഗത്സിങ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ആയുധ പരിശീലനം നേടിയ ഭഗത്സിങ്ങിന്റെ നേതൃത്വത്തിലാണ് അട്ടപ്പാടി മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പി .എൽ.ജി.എ) രൂപവത്കരണംപോലും നടന്നത്്. എന്നിട്ടും മലപ്പുറം, വയനാട് ജില്ലകളിൽ കേസുകളില്ല. പാലക്കാട്, അഗളി പൊലീസ്സ്റ്റേഷനുകളിൽ 2014 ലും 2015 ലും ഒരോ കേസുകൾ വീതമാണുള്ളത്. ഭഗത്സിങ് നിരവധി മാവോവാദി പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. ഭഗത്സിങ്ങിന്റെ ചിത്രം തിരിച്ചറിയാൻ കഴിയാതെപോയതിനാലാണ് പല കേസുകളിലും പ്രതി ചേർക്കാതിരിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

2007 ഭഗത്സിങ് ഒളിവിൽപോകുന്ന സമയത്തുള്ള ഫോട്ടോയാണ് പൊലീസിന്റെ കൈവശമുള്ളത്. വെള്ളിയാഴ്ച കീഴടങ്ങിയ ഭഗത് സിങ്ങിന്റെ രൂപം പൊലീസിന്റെ കൈവശമുള്ള ചിത്രത്തിലുള്ള രൂപത്തിൽനിന്ന് വളരെ വ്യത്യസ്ഥമാണ്. നാടുകാണി ദളത്തിലും ഭഗത്സിങ് പ്രവർത്തിച്ചിട്ടുണ്ട്. കീഴടങ്ങിയെങ്കിലും നിലവിലുള്ള കേസുകളിന്മേലുള്ള നടപടികൾ തുടരുമെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലുള്ള രണ്ടുകേസുകളിലും കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

കീഴടങ്ങിയെങ്കിലും നിയമനടപടിയിൽനിന്ന് കന്യാകുമാരി പോലെതന്നെ ഭഗത്സിങ്ങിന് രക്ഷപ്പെടാൻ കഴിയുകയില്ല എന്ന സൂചനയാണ് അധികൃതർ നൽകുന്നത് മറ്റു പല കേസുകളിലും ഭഗത്സിങ് പങ്കാളിയാണെങ്കിലും ഇനി ഭഗത്സിങ്ങിനെ ഈ കേസുകളിൽ ഉൾപ്പെടുത്താൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP