Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാവോയിസ്റ്റ് രൂപേഷിന്റെ നേതൃത്വത്തിൽ ക്വാറി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്നത് എ.കെ 47 തോക്കുകളും

മാവോയിസ്റ്റ് രൂപേഷിന്റെ നേതൃത്വത്തിൽ ക്വാറി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്നത് എ.കെ 47 തോക്കുകളും

കണ്ണൂർ: കണ്ണൂർ നെടുംപോയിലെ ക്വാറി മാവോയിസ്റ്റുകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷ് സൈനികവേഷത്തിൽ ആക്രമണത്തിന് നേതൃത്വം നൽകുന്നതാണ് ദൃശ്യങ്ങളിൽ. മാവോയിസ്റ്റുകളുടെ കൈവശം എ.കെ 47 തോക്കുകളുണ്ട്. ക്വാറിയുടെ ഓഫീസും കംപ്യൂട്ടറുകളും ക്യാമറകളും നശിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ജനുവരി രണ്ടിന് പുലർച്ചെ രണ്ടുമണിക്കാണ് ആക്രമണം നടന്നത്. ക്വാറിയിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രൂപേഷിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം സ്‌റ്റോൺ ക്രഷറിൽ എത്തുന്നതും ആക്രമണങ്ങൾ നടത്തുന്നതും ലഘു ലേഖകൾ ചിതറിച്ചിടുന്നതുമായ സിസി ടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൈകളിൽ യന്ത്രതോക്കും വടികളുമായാണ് സംഘം ക്രഷർ ഓഫീസിനുള്ളിൽ എത്തിയത്.

കഴിഞ്ഞ ജനുവരി രണ്ടിന് പുലർച്ചെയായിരുന്നു ആക്രമണം. കൊച്ചിയിൽ നീറ്റാ ജലാറ്റിൻ ഓഫീസ് ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ രൂപേഷിനൊപ്പം അറസ്റ്റിലായ അനൂപ് ഉണ്ടായിരുന്നതായി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ പങ്കെടുക്കുന്ന രൂപേഷിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നത്.

മെയ് ആദ്യമാണ് രൂപേഷും ഭാര്യ ഷൈനയും ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളെ ആന്ധ്രാ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ അന്നൂർ റോഡിലുള്ള കരിമത്താംപെട്ടിയിൽ നിന്നായിരുന്നു അറസ്റ്റ്. രൂപേഷിനെയും ഷൈനയെയും കൂടാതെ അനൂപ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമായിരുന്നു പിടിയിലായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP