Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് പ്രളയത്തിൽ നശിച്ചത് നൂറുകണക്കിന് എടിഎമ്മുകൾ; വെള്ളം പൂർണമായും ഇറങ്ങാത്തത് മൂലം പല ബാങ്ക് ശാഖകളും ഇപ്പോഴും പ്രവർത്തനം ആരംഭിച്ചിട്ടില്ല; കൂടുതൽ എടിഎമ്മുകൾ തകരാറിലായത് ചെങ്ങന്നൂർ, തിരുവല്ല, ആലുവ, തൃശ്ശൂർ എന്നീ ഭാഗങ്ങളിൽ; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാത്രം 39 എടിഎമ്മുകളും 35 ശാഖകളും പ്രവർത്തന രഹിതമായി

സംസ്ഥാനത്ത് പ്രളയത്തിൽ  നശിച്ചത് നൂറുകണക്കിന് എടിഎമ്മുകൾ; വെള്ളം പൂർണമായും ഇറങ്ങാത്തത് മൂലം പല ബാങ്ക് ശാഖകളും ഇപ്പോഴും പ്രവർത്തനം ആരംഭിച്ചിട്ടില്ല; കൂടുതൽ എടിഎമ്മുകൾ തകരാറിലായത് ചെങ്ങന്നൂർ, തിരുവല്ല, ആലുവ, തൃശ്ശൂർ എന്നീ ഭാഗങ്ങളിൽ; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാത്രം 39 എടിഎമ്മുകളും 35 ശാഖകളും പ്രവർത്തന രഹിതമായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കനത്ത പ്രളയം സംസ്ഥാനത്തെ ബാങ്കിങ് മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.
 പ്രളയത്തിൽ മുങ്ങി കേരളത്തിലെ നൂറു കണക്കിന് എടിഎമ്മുകളാണ് പ്രവർത്തന രഹിതമായത്. വെള്ളമിറങ്ങാത്തത് മൂലം മിക്ക ബാങ്ക് ശാഖകളും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല.  മഴ കനത്തതിനെ തുടർന്ന് ഈ മാസം 16ന് മുൻപ് തന്നെ ഇന്റനെറ്റ് വഴിയുള്ള എല്ലാ ബാങ്ക് ഇടപാടുകളും സംസ്ഥാനത്തിന് പുറത്തുള്ള ഡിസാസ്റ്റർ റിക്കവറി സെന്ററിലേക്ക് മാറ്റിയിരുന്നു. ആവശ്യത്തിന് മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ മൊബൈൽ ബാങ്കിങ്, നെറ്റ് ബാങ്കിങ് എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്നും മിക്ക ബാങ്കുകളിൽ നിന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ ചെങ്ങന്നൂർ, തിരുവല്ല, ആലുവ, തൃശൂർ ഭാഗങ്ങളിലാണ് എടിഎമ്മുകൾ കൂടുതലായി തകരാറിലായത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാത്രം 39 എടിഎമ്മുകൾ പ്രവർത്തിക്കുന്നില്ല. 35 ശാഖകളും പ്രവർത്തനരഹിതമായി. തുറന്നിട്ടും വൈദ്യുതി ബന്ധം നന്നാക്കി പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത 15 ബ്രാഞ്ചുകളുമുണ്ട്. ആലപ്പുഴ റീജിയൺ പരിധിയിൽ എസ്‌ബിഐയുടെ 16 എടിഎമ്മുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണിവ. ഇവിടെ ഫെഡറൽ ബാങ്കിന്റെ രണ്ട് എടിഎമ്മുകളിലും വെള്ളം കയറി. ചെങ്ങന്നൂർ ഉൾപ്പെടുന്ന മാവേലിക്കര റീജനിൽ ആറ് എടിഎമ്മുകൾ നശിച്ചു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 എടിഎമ്മുകൾ തകരാറിലായി. ഹൈറേഞ്ച് മേഖലയിലാണ് ഇവ.

തൃശൂരിൽ എസ്‌ബിഐയുടെ എടതിരുത്തി, പുത്തൻചിറ, മേലൂർ, ചാലക്കുടി മേഖലകളിൽ എട്ട് എടിഎമ്മുകൾ വെള്ളം കയറി പ്രവർത്തനരഹിതമായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നാല് എടിഎമ്മുകളും പുള്ള്, ആലപ്പാട്, തൃപ്രയാർ, കാഞ്ഞാണി മേഖലകളിലെ ബാങ്ക് ശാഖകളും വെള്ളത്തിലായതിനാൽ തുറന്നിട്ടില്ല. വയനാട് വൈത്തിരിയിലെ ബസ് സ്റ്റാൻഡ് കെട്ടിടം മണ്ണിലേക്കു താഴ്ന്നതിനെത്തുടർന്ന് ഇവിടെ പ്രവർത്തിച്ചിരുന്ന ബാങ്ക് ഓഫ് ബറോഡയുടെ എടിഎം തകർന്നു. കനത്ത മഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് കൽപറ്റയിൽ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറും നശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP