Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

താമസിച്ചെങ്കിലും കാലവർഷം ആൻഡമാനിലെത്തി; ജൂൺ ആദ്യവാരം തന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; രാജ്യത്താകമാനം വേനൽ മഴയിൽ 22 ശതമനത്തിന്റെ കുറവെന്നും റിപ്പോർട്ട്

താമസിച്ചെങ്കിലും കാലവർഷം ആൻഡമാനിലെത്തി; ജൂൺ ആദ്യവാരം തന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; രാജ്യത്താകമാനം വേനൽ മഴയിൽ 22 ശതമനത്തിന്റെ കുറവെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്താൻ ഇക്കുറി താമസിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷക്കാറ്റ് ഇതുവരെ ശക്തമാകാത്തതിനാൽ. സാധാരണ രീതി അനുസരിച്ച് മെയ് പകുതിയോടെ ആൻഡമാനിൽ കാലവർഷക്കാറ്റ് ശക്തമാകേണ്ടതാണ്. തുടർന്നാണ് കേരളത്തിലേക്ക് കാലവർഷം എത്താറുള്ളത്. എന്നാൽ ഇത്തവണ വളരെ താമസിച്ചാണ് ആൻഡമാനിൽ കാലവർഷം എത്തിയത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തിയതായും ജൂൺ 6 മുതൽ കേരളത്തിൽ മഴയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. അതേസമയം അതിലും താമസിക്കും എന്നാണ് സ്വകാര്യ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നത്. ഈവർഷം വേനൽ മഴ ലഭിച്ചത് സാധാരണയിലും കുവായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

രാജ്യത്താകമാനം ഈ വർഷം ലഭിച്ച വേനൽ മഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും ഐ.എം.ഡി. അറിയിച്ചു. വേനൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയിൽ കുറഞ്ഞിട്ടുണ്ട്. അതിനാൽ ജലം കരുതലോടെ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

ഈ വർഷം മാർച്ച് ഒന്നുമുതൽ മെയ്‌ 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. 96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്. നിർണായകമായ വേനൽമഴ കുറഞ്ഞതോടെ ഇത് കാർഷിക മേഖലയെയും വലിയ രീതിയിൽ ബാധിക്കാനിടയുണ്ട്.

കടൽ ഇനിയും തണുത്തുതുടങ്ങാത്തതും കാലവർഷക്കാറ്റ് ആൻഡമാൻ നിക്കോബാർ ദീപിൽ എത്താൻ താമസിച്ചതും കാലവർഷം കേരളത്തിലെത്തുന്നതിന് 10 ദിവസം എങ്കിലും വൈകും എന്നാണ് ഒടുവിലത്തെ നിരീക്ഷണം. അറബിക്കടലും ബംഗാൾ ഉൾക്കടലും ശക്തമായ ചൂടിൽതന്നെയാണ്. യഥാക്രമം 29, 30 ഡിഗ്രി സെൽഷ്യസാണ് ഇവയുടെ ഉഷ്ണം. അതിന്റെ ഭാഗമായി കരയിലും ശക്തമായ ചൂട് അനുഭവപ്പെടുന്നു. പലയിടത്തും കാർമേഘങ്ങളുണ്ടെങ്കിലും മഴ പെയ്യുന്നില്ല. അടുത്ത രണ്ടുദിവസത്തിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കുന്നു.

കടലിന്റെ ചൂട് കുറയാത്തതാണു ന്യൂമർദ്ദം വൈകാൻ കാരണം. എൽ നിനോ ശക്തിപ്പെടില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിലും അതു ശരിയല്ലെന്ന പുതിയ സൂചനകൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കാലവർഷം കുറഞ്ഞേക്കും.

പരമ്പരാഗത രീതിയനുസരിച്ചു കാലവർഷക്കാറ്റ് ഈ സമയത്തു ആൻഡമാൻ നിക്കോബാർ ദ്വീപിൽ ശക്തിപ്പെടേണ്ടതാണെങ്കിലും എത്തിയിട്ടില്ല. കാലവർഷം രണ്ടാഴ്ചയിലധികം വൈകിയാൽ ഒരു മിനി വരൾച്ചക്കുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. വടക്കൻ കേരളത്തിൽ കനത്ത മഴ താരതമ്യേന കുറവാണ്. ജൂൺ ആദ്യംതന്നെ കാലവർഷം ആരംഭിക്കുമെന്ന നിഗമനം മിക്കസമയത്തും ശരിയാകാറില്ല. 100 വർഷത്തിനിടെ ആകെ 5 തവണയാണ് ഈ രീതിയിൽ മഴക്കാലം തുടങ്ങിയത്.

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നീ പേരുകളിൽ പറയുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. സാധാരണയായി ജൂൺ ഒന്നിനാണ് മലയാളികൾ ഇടവപ്പാതി എന്നു വിളിക്കുന്ന കാലവർഷം കേരള തീരത്ത് എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP