Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുൽഗാവിലെ ആയുധശാലയിലെ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മനോജ് കുമാറിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; മലയാളി ജവാന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു

പുൽഗാവിലെ ആയുധശാലയിലെ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മനോജ് കുമാറിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; മലയാളി ജവാന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പുൽഗാവിലെ ആയുധശാലയിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളി മേജർ കെ മനോജ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരത്തെത്തിച്ച മൃതദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ചേർന്നു സ്വീകരിച്ചു.

ചൊവ്വാഴ്ച പുലർച്ചെയാണു പുൽഗാവിൽ തീപിടിത്തമുണ്ടായത്. മനോജ് ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരിച്ചത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ മനോജിന്റെ കുടുംബം ഇപ്പോൾ തിരുവനന്തപുരം തിരുമലയിലാണ് താമസിക്കുന്നത്. മൃതദേഹം വിമാനമാർഗമാണ് ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തിച്ചത്. നാളെ തൈക്കാട് ശാന്തികവാടത്തിലാണു സംസ്‌കാരം.

ഇന്നലെ നാട്ടിലെത്തിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വൈകിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. മനോജിന്റെ ഭാര്യ ബീനയും സഹോദരനും ചൊവ്വാഴ്ചതന്നെ പുൽഗാവിലെത്തിയിരുന്നു.

നേരത്തെ മനോജ് കുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മനോജിന്റെ അച്ഛൻ എൻ കൃഷ്ണനേയും അമ്മ ഭാരതിയേയും അദ്ദേഹം ആശ്വസിപ്പിച്ചു. മനോജിന്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന തിരുമല വേട്ടമുക്കിലെ വീട്ടിലാണു പിണറായി എത്തിയത്.

മേജർ കെ മനോജ് കുമാറിന്റെ കുടുംബത്തിന് വീടുനൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മനോജ് കുമാറിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മേജറുടെ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. അത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. മനോജിന്റെ ഭാര്യക്ക് ജോലി നൽകാനും കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP