Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

'ഹൗ ഓൾഡ് ആർ യു' നൽകിയ സന്ദേശം സ്ത്രീകൾ തക്കസമയത്ത് പ്രതികരിക്കുക എന്നതാണ്; സ്വപ്‌നങ്ങൾക്ക് ആരാണ് പ്രായപരിധി നിശ്ചയിച്ചത്; കോതമംഗലത്തെ ഇളക്കിമറിച്ച് 'നാം' സ്ത്രീ കൂട്ടായ്മയിൽ മഞ്ജുവാര്യരുടെ സൂപ്പർ ഡയലോഗ്

'ഹൗ ഓൾഡ് ആർ യു' നൽകിയ സന്ദേശം സ്ത്രീകൾ തക്കസമയത്ത് പ്രതികരിക്കുക എന്നതാണ്; സ്വപ്‌നങ്ങൾക്ക് ആരാണ് പ്രായപരിധി നിശ്ചയിച്ചത്; കോതമംഗലത്തെ ഇളക്കിമറിച്ച് 'നാം' സ്ത്രീ കൂട്ടായ്മയിൽ മഞ്ജുവാര്യരുടെ സൂപ്പർ ഡയലോഗ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സ്ത്രീകൾക്ക് സുരക്ഷയ്ക്കും സ്വയം പര്യാപ്തിക്കുമൊപ്പം പ്രതികരണ ശേഷിയും ആവശ്യമാണെന്ന് നടി മഞ്ജു വാര്യർ.എന്റെ നാട് കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന സ്ത്രീകൂട്ടായ്മയായ നാമിന്റെ രണ്ടാം വാർഷികാഘോഷം പെൺമ 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സ്ത്രീകളുടെ പ്രതികരണ ശേഷി ഉയർന്നുവരേണ്ട സാഹചര്യത്തെക്കുറിച്ച് മഞ്ജു വാര്യർ വിശദീകരിച്ചത്.

നിരവധി സിനിമകളിൽ കഥാപാത്രങ്ങളിലൂടെ ഈ സന്ദേശം പകർന്നുനൽകിയിട്ടുണ്ട് വർഷങ്ങൾക്കുശേഷം താൻ നായികയായി ഇറങ്ങിയ ഹൗഓൾഡ് ആർ യു സ്ത്രീകൾ ആവശ്യസമയത്ത് പ്രതികരിക്കണമെന്ന സന്ദേശമാണ് നൽകിയത്.സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ആരാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത് എന്ന തന്റെ കഥാപാത്രത്തിന്റെ ചോദ്യം ഈ കാല ഘട്ടത്തിൽ പ്രസക്തമാണ്.കുറച്ചുപേർക്കെങ്കിലും ആ സിനമയിലൂടെ സ്വപ്നം കാണാനുള്ള ഊർജ്ജം കിട്ടിക്കാണുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും താരം കൂട്ടിച്ചേർത്തു. ഹൗഓൾഡ് ആർ യു ടീമിന്റെ പുതിയ ചിത്രമായ പ്രതി പൂവൻ കോഴി-യിലും ചർച്ചയാവുന്നത് ഈ വിഷയമാണെന്നും ജീവിതത്തിൽ പൊതു ഇടങ്ങളിൽ യാത്ര ചെയ്യേണ്ടിവന്ന സ്ത്രിക്ക് സംഭവിക്കാവുന്ന, ഇനിയും എപ്പോവേണമെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് പ്രതി പൂവൻ കോഴിയെന്നും മഞ്ജു സൂചിപ്പിച്ചു.

ആ സിനിമ കണ്ട് കഴിഞ്ഞ്, നിങ്ങൾക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ മനസ്സിന്റെ ഏതെങ്കിലുമൊരുകോണിൽ അൽപം ധൈര്യം വീണുകിട്ടിയാൽ അതാണ് ഈ സിനമ ചെയ്തതിൽ തങ്ങൾക്ക് ഏറ്റവും സന്തോഷം പകരുക എന്നും താരം കൂട്ടിച്ചേർത്തു.താരം വേദിയിലെത്തിയതോടെ സെൽഫിയെടുക്കാനും കുശലം പറായാനുമൊക്കെയായി ആരാധകർ തിക്കും തിരക്കുമായി.തുടർന്ന് 10 പേർക്കൊപ്പം സെൽഫിയെടുക്കാൻ താരം സമ്മതിച്ചെന്നും ഇവരെ നറുക്കിട്ട് തീരുമാനിക്കുകയാണെന്നും പരിപാടിയുടെ സംഘാടകർ അറിയിച്ചു.

Stories you may Like

ഇതേത്തുടർന്ന് മഞ്ജു വാര്യർ തന്നെ നറുക്കെടുപ്പും നടത്തി. ഇതിനിടെ എത്തിയ വൃദ്ധയെയും താരം നിരാശയാക്കിയില്ല.ബുദ്ധിമുട്ടി വേദിയിലെത്തിയ ഇവരെ തൊട്ടുമുന്നിൽ നിർത്തിയാണ് താരം സെൽഫിക്ക് പോസ്സ്് ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിവിട്ട താരത്തെ കാറിലെത്തിക്കുന്നതിന് സംഘാടകർ പെടാപ്പാടുപെട്ടു എന്നതാണ് വാസ്തവം. കാറിൽക്കയറുന്നതിന് മുമ്പായി പുതിയ സിനിമ വിശേഷങ്ങളും സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള ആനുകാലിക സംഭവവികാസങ്ങളെക്കുറിച്ചും പ്രിതികരണമാരായാൻ കാത്തുനിന്ന മാധ്യമ പ്രവർത്തകരെ തള്ളിമാറ്റി ആരാധകർ താരത്തിനടുത്തെത്താൻ ശ്രമിക്കുന്നതും കാണാമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP