Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി മലയാളികളുടെ മനം കവർന്ന് മഞ്ജു വാര്യരുടെ കുച്ചുപ്പുടി; സംസ്ഥാന സർക്കാരിന്റെ വജ്രകേരളം ആഘോഷം നടന്നത് ഇങ്ങനെ

ഡൽഹി മലയാളികളുടെ മനം കവർന്ന് മഞ്ജു വാര്യരുടെ കുച്ചുപ്പുടി; സംസ്ഥാന സർക്കാരിന്റെ വജ്രകേരളം ആഘോഷം നടന്നത് ഇങ്ങനെ

ന്യൂഡൽഹി: കുച്ചിപ്പുടിയിൽ വിസ്മയംതീർത്തു മഞ്ജുവാര്യർ ഡൽഹി മലയാളികളുടെ മനംകവർന്നു. മലയാണ്മയുടെ താള വിസ്മയം തീർത്ത മേള വിദ്വാന്മാരും കലാസന്ധ്യയിലാണു മഞ്ജു നൃത്തമാടിയത്. സംസ്ഥാന സർക്കാരിന്റെ വജ്രകേരളം ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി നൃത്തലയമായി.

മേള വിദ്വാന്മാരായ മട്ടന്നൂർ ശിവരാമൻ, ബാലുശേരി കൃഷ്ണദാസ്, കലാശ്രീ കുഞ്ഞിരാമൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ 52 പേരടങ്ങിയ സംഘമാണ് പഞ്ചാരിമേളം അവതരിപ്പിച്ചത്. പഞ്ചാരിമേളം കേരളീയ ചെണ്ടമേളത്തിന്റെ പാരമ്പര്യത്തനിമ പകർന്നു നൽകി.

വൈകീട്ട് ആറ് മണിക്കു സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ കലാസന്ധ്യയ്ക്ക് തിരികൊളുത്തി. കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ഡോ. വിശ്വാസ് മേത്ത, വേണു രാജാമണി, പ്രഫ. ഓംചേരി എൻ.എൻ. പിള്ള, ബാബു പണിക്കർ, ഐ.പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വി. സലിൻ, ഡോ. സി. വേണുഗോപാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നിറഞ്ഞ സദസിനു മുന്നിൽ നൃത്തമാടിയ മഞ്ജു വാര്യർക്കൊപ്പം ഗുരുനാഥയായ ഗീതപത്മകുമാർ (നട്ടുവാങ്കം), ബിജീഷ് കൃഷ്ണ (വായ്പാട്ട്), ചാരുദത്ത് വി.വി (മൃദംഗം), സുരേഷ് നമ്പൂതിരി (വയലിൻ), ഗിന്നസ് ജേതാവ് മുരളീനാരായണൻ (പുല്ലാങ്കുഴൽ), മുരളി കൃഷ്ണ (വീണ), വർഗീസ് ചാലക്കുടി, സുരേഷ് ലാസ്യ (ചമയം) എന്നിവരും വേദിയിൽ അണിനിരന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP