Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൃത്യമായി നികുതി അടച്ചു; മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യർക്കും കേന്ദ്രത്തിന്റെ അംഗീകാരം

കൃത്യമായി നികുതി അടച്ചു; മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യർക്കും കേന്ദ്രത്തിന്റെ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൃത്യമായി നികുതി അടച്ചതിന് നടി മഞ്ജു വാര്യർക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കൃത്യമായി നികുതി അടക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റാണ് മഞ്ജുവിന് ലഭിച്ചത്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്. നേരത്തെ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിനും കേന്ദ്ര സർക്കാർ സമാനമായി സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

അജിത് പ്രധാകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP