Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിയാറൻ കുടിയിൽ ടാർമിക്സ്പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമായി; ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പന്തംകൊളുത്തി പ്രകടനം നടന്നു

മണിയാറൻ കുടിയിൽ ടാർമിക്സ്പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമായി; ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പന്തംകൊളുത്തി പ്രകടനം നടന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: മണിയാറൻ കുടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടാർമിക്സിംങ്ങ് പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രിതിഷേധം ശക്തമാക്കി. നൂറുകണക്കിന് പരിസരവാസികളാണ് ചെറുതോണിയിൽ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നൽകിയത്. ജനവാസ മേഖലയിൽ ഈ പ്ലാന്റ് പണി ആരംഭിച്ചത് മുതൽ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് സമരരംഗത്താണ്. ഈ പ്ലാന്റ് സ്ഥാപിക്കുന്ന വാർഡിലും തൊട്ടടുത്ത വാർഡിലും ഉള്ള ഗ്രാമസഭകളും മൂന്ന് ഊരുകൂട്ട ഗ്രാമസഭകളും ഐക്യകണ്ഠേന ടാർ മിക്സിംങ്ങ് പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടും പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ജില്ലാ കളക്ടർക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയില്ല. ഈ പ്ലാന്റിന് തൊട്ടടുത്ത് സംരക്ഷിത വനമേഖലയാണെങ്കിലും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി.

പ്ലാന്റ് ഉടൻ അടച്ചു പൂട്ടിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം കടുപ്പിക്കുമെന്നും പ്ലാന്റ് പ്രവർത്തിപ്പിക്കുവാൻ അനുവദിക്കില്ലെന്നും ജനകീയ സമിതി വ്യക്തമാക്കി. ചെറുതോണി ടൗണിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ അനിൽ ആനയ്ക്കനാട്ട്, ഏലിയാമ്മ ജോയി, ടിന്റു സുഭാഷ്, അജീഷ്കുമാർ, പി എ ജോണി, റോയിജോസഫ്, സുരേഷ് മീനത്തേരിൽ, സി കെ ജോയി, ജയചന്ദ്രൻ സി എസ്, ജയേഷ്, എസ് രവി, രാജുസേവ്യർ, മോഹൻ തോമസ്, സിജു മത്തായി, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് തങ്കച്ചൻ സി എ, രജ്ഞിത്ത് മഞ്ഞപ്ര, ദാസ് അമ്പാട്ട്, രാജീവ് കെ ആർ, സജിഉറുമ്പിൽ, ഷിജുകല്ലിങ്കൽ, സി വി രവി, സജി ഉറുമ്പിൽ, ജോയി കൂനംമാക്കൽ, നിഖിൽ പൈലി, ജേക്കബ് വട്ടക്കുന്നേൽ, അൻസാർ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP