Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ്; 6 ദിവസം പിന്നിട്ടിട്ടും പ്രതി ഒളിവിൽ; പൊലീസുകാരനെതിരെ നേരത്തേയും കേസുകൾ; ബലാത്സംഗംക്കേസിലും പ്രതിയായ ഷിഹാബ് എങ്ങനെ പൊലീസ് സേനയിൽ തുടർന്നെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ്; 6 ദിവസം പിന്നിട്ടിട്ടും പ്രതി ഒളിവിൽ; പൊലീസുകാരനെതിരെ നേരത്തേയും കേസുകൾ; ബലാത്സംഗംക്കേസിലും പ്രതിയായ ഷിഹാബ് എങ്ങനെ പൊലീസ് സേനയിൽ തുടർന്നെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞിരപ്പള്ളി: പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ ആറ് ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്്. കേസിലെ പ്രതിയായ ഇടുക്കി എ.ആർ. ക്യാമ്പിലെ സി.പി.ഒ. കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബി(36)നെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയിൽ കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കടയിലെ നിരീക്ഷണ ക്യാമറയിൽനിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒളിവിൽ പോയ ഷിഹാബിനെ സംഭവം നടന്ന് 6 ദിവസം പിന്നിടുമ്പോഴും പിടിക്കാൻ കഴിഞ്ഞിട്ടില്ല.

സെപ്റ്റംബർ 30-ന് പുലർച്ചെ നാലോടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു ഷിഹാബ്. തമിഴ്‌നാട്ടിൽനിന്നുള്ള ലോറിക്കാരാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപമുള്ള കെ.എം. വെജിറ്റബിൾസിന് മുന്നിൽ മാങ്ങ ഇറക്കിവെച്ചത്. അവർ പോയിക്കഴിഞ്ഞപ്പോൾ ഇവിടെ എത്തിയ ഷിഹാബ്, ട്രേകളിൽനിന്ന് സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്‌സിലേക്ക് മാങ്ങ പെറുക്കിവെയ്ക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിയുകയായിരുന്നു. തുടർന്ന് 600 രൂപ വിലമതിക്കുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചെന്നു കാട്ടി കടയുടമ പരാതി നൽകുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഷിഹാബിന്റെ വീട്ടിലും, ഇയാളുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്.ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് കാഞ്ഞിരപ്പള്ളി പൊലീസ് നൽകുന്ന വിശദീകരണം.

അതിനിടെ ഷിഹാബിനെതിരേ നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ഷിഹാബ്് 2019-ൽ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലും പ്രതിയാണെന്നാണ് വിവരം. ഈ കേസിൽ ഇയാൾ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരേ കേസുണ്ട്.ഇത്രയും മോശം ട്രാക്ക് റെക്കോർഡുള്ള ഷിഹാബ് എങ്ങനെയാണ് ഇത്രയും കാലമായി പൊലീസ് സേനയിൽ തുടരുന്നതെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ശക്തമായ 'പിടിപാടിന്റെ' ബലത്തിലാണ് ഷിഹാബിന്റെ സേനയിലെ തുടർച്ചയെന്നും ഇതിന്റെ പിൻബലമാണ് ഇയാളുടെ അറസ്റ്റ് വൈകുന്നതിന് പിന്നിലെ കാരണമെന്നുമാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP