Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മംഗളൂരു ബോട്ട് അപകടം: കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി; ആറു പേർക്കായി ശനിയാഴ്ച തിരച്ചിൽ തുടരും

മംഗളൂരു ബോട്ട് അപകടം: കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി; ആറു പേർക്കായി ശനിയാഴ്ച തിരച്ചിൽ തുടരും

ന്യൂസ് ഡെസ്‌ക്‌

മംഗളൂരു: മംഗളൂരു പുറംകടലിൽ മത്സ്യബന്ധന ബോട്ട് വിദേശ ചരക്കു കപ്പലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം ആറായി.

നേവി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട്, ശനിയാഴ്ചയും തിരച്ചിൽ തുടരും.

കഴിഞ്ഞ 11ന് രാത്രി ബേപ്പൂർ ഹാർബറിൽനിന്നു മീൻപിടിക്കാൻ പോയ മാമന്റകത്ത് ജാഫറിന്റെ ബോട്ടാണ് മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന വിദേശ ചരക്കു കപ്പലുമായി ഇടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP