Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടമ്മയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ; അറസ്റ്റിലായ പ്രതിയും സംഭവമറിഞ്ഞെത്തിയ മാതാവും പൊലീസ് സ്റ്റേഷനിൽ തലതല്ലിപ്പൊട്ടിച്ച് ആത്മഹത്യക്കും ശ്രമിച്ചു; മങ്ങാട് സാജനെ പൊക്കിയത് സാഹസികമായി

വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടമ്മയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ; അറസ്റ്റിലായ പ്രതിയും സംഭവമറിഞ്ഞെത്തിയ മാതാവും പൊലീസ് സ്റ്റേഷനിൽ തലതല്ലിപ്പൊട്ടിച്ച് ആത്മഹത്യക്കും ശ്രമിച്ചു; മങ്ങാട് സാജനെ പൊക്കിയത് സാഹസികമായി

സ്വന്തം ലേഖകൻ

കൊല്ലം: കിളികൊല്ലൂരിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കിളികൊല്ലൂർ പൊലീസ് സാഹസികമായി പിടികൂടി. മങ്ങാട് ചാമുണ്ഡി തെക്കതിൽ സാജൻ (36) ആണ് പിടിയിലായത്.

2015 ലും, 2019 ലുമായി രണ്ടു തവണ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ കാപ്പ കേസിലും, പത്രപ്രവർത്തകനെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച കേസിലും,ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിലും പ്രതിയായ ഇയാൾജാമ്യത്തിലിറങ്ങിയ ശേഷമാണ് വീട്ടമ്മയെ ആക്രമിച്ചത്.

തിരുവോണ ദിവസം രാത്രി പത്തരയോടെ ചാമുണ്ഡി ക്ഷേത്രത്തിനടുത്ത് വയലിൽ പുത്തൻവീട്ടിൽ രാഗേഷിന്റെ ഭാര്യ പ്രീതയെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ ആക്രമിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിനായി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഇതിനിടെ ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് കൊല്ലം സിറ്റി എ.സി.പി.പ്രദീപ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

ഇയാളുടെ ഒളിത്താവളത്തിലെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടിയതറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സ്റ്റേഷനിലെത്തിയ ഇയാളുടെ മാതാവ് സ്റ്റേഷന്റെ ചുവരിൽ തലയടിച്ച് സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയും കൈവിലങ്ങ് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.

ഈ സംഭവത്തിലും പൊലീസ് ഇയാൾക്കെതിരെ കേസെടു ത്തിട്ടുണ്ട്. പിടിയിലായ പ്രതിക്കെതിരെ കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, കിളികൊല്ലൂർ എന്നിവിടങ്ങളിൽ കേസ് നിലവിലുണ്ട്. ഇയാൾക്കെതിരെ മറ്റ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

കിളികൊല്ലൂർ എസ്.എച്ച്.ഓ.വിനോദ് കെ., എസ്‌ഐ.മാരായ അനീഷ്, ശ്രീനാഥ്, താഹാ കോയ, അൻസർ ഖാൻ, ജയൻ സക്കറിയ, എഎസ്ഐ.പ്രകാശ് ചന്ദ്രൻ, സി.പി.ഒ.മാരായ സാജ്, ഡെൽഫിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP