Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവം പട്ടിയെന്ത് പിഴച്ചു...! തെരുവു നായ്ക്കളുടെ ആക്രമിച്ചു കൊലപ്പെടുത്തി ഒരു വയോധികയെ ഭക്ഷിച്ചിട്ടും മനേകാ ഗാന്ധി ചോദിക്കുന്നു; നായ്ക്കളെ കൊന്നാലും പട്ടികടി കുറയില്ലെന്ന് മന്ത്രി; കലിപ്പടങ്ങാതെ മലയാളികൾ

പാവം പട്ടിയെന്ത് പിഴച്ചു...! തെരുവു നായ്ക്കളുടെ ആക്രമിച്ചു കൊലപ്പെടുത്തി ഒരു വയോധികയെ ഭക്ഷിച്ചിട്ടും മനേകാ ഗാന്ധി ചോദിക്കുന്നു; നായ്ക്കളെ കൊന്നാലും പട്ടികടി കുറയില്ലെന്ന് മന്ത്രി; കലിപ്പടങ്ങാതെ മലയാളികൾ

ന്യൂഡൽഹി: മനേകാ ഗാന്ധിയുടെ പട്ടിപ്രേമം വളരെ പ്രസിദ്ധമാണ്. എന്നാൽ, ഈ നായ്‌പ്രേമത്തിന്റെ പേരിൽ കഷ്ടത അനുഭവിക്കുന്നത് മലയാളികളാണ്. തിരുവനന്തപുരത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തൽ വയോധിക കൊല്ലപ്പെട്ടതോടെ മലയാളികൾ കടുത്ത അമർഷത്തിലുമാണ്. ഇങ്ങനെയൊക്കെയാണ് കേരളത്തിൽ കാര്യങ്ങളെങ്കിലും മനേകാ ഗാന്ധിക്ക് ഇപ്പോഴും പ്രേമം പട്ടികളോട് തന്നെയാണ്. പാവം പട്ടിയെന്ത് പിഴച്ചുവെന്നാണ് മനേക ചോദിക്കുന്നത്.

തെരുവു നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തിൽ പട്ടികടി കുറയില്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി. 60 വർഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടിയെന്നു അവർ ദ വീക്കിന് അനുവദിച്ച അഭിമുഖത്തിൽചോദിച്ചു. മറ്റൊരു സംസ്ഥാനവും ഇതുപോലെ ദയയില്ലാക്കൊല നടത്തിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായ്ക്കൂട്ടം അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്നതിനെ തുടർന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു.

സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരം. വന്ധ്യംകരിച്ച നായ്ക്കൾ കടിക്കാറില്ല. പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ല. ബീച്ചിലേക്കുപോയ സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണം. വെറുതെ നായ്ക്കൾ ആക്രമിക്കില്ല-മേനക പറഞ്ഞു. കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും മന്ത്രി മേനക അറിയിച്ചു.

അതേസമയം മനേകാ ഗാന്ധിയോടുള്ള കലിപ്പു തീരാത്ത അവസ്ഥയിലാണ് മലയാൡൾ. മനേകാ ഗാന്ധി മൃഗാവകാശ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് മലയാളികൾ പ്രതികാരം ചെയ്തത്. പീൾസ് ഫോർ അനിമൽസ് ഇന്ത്യ ഡോട്ട് ഒർഗ് എന്ന വെബ്‌സൈറ്റാണ് ടീം കേരളാ സൈബർ വാരിയേഴ്‌സ് എന്ന സംഘം തകർത്തത്. ഹാക്ക് ചെയ്ത പേജിൽ, പുല്ലുവിളയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ശിലുവമ്മ എന്ന സ്ത്രീ മരിച്ചതിന്റെ വാർത്തയും ചിത്രവും നൽകിയിട്ടുണ്ട്. തെരുവ് നായ്ക്കൾ ഇല്ലാത്ത ഇന്ത്യ എന്ന തലക്കെട്ടിലാണ് ചിത്രവും വാർത്തയും പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിനെതിരെ മനേക ഗാന്ധിയടക്കമുള്ള മൃഗാവകാശ പ്രവർത്തകർ നേരത്തെ രംഗത്തെത്തിയിരുന്നു.

തെരുവു നായ്ക്കളെ കൊല്ലുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണെമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ മരം കണ്ടുപിടിക്കണമെന്നും നായ്ക്കൾ ആക്രമകാരികളല്ലെന്നും അവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരള സൈബർ വാരിയേഴ്‌സിന്റെ പ്രതികാരം. നേരത്തെ നിരവധി പാക് വെബ്‌സൈറ്റുകളും ബംഗ്ലാദേശ് വെബ്‌സൈറ്റുകളും കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP