Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളുകൾ ജൂലായ് 31 വരെ അടച്ചിടുമെന്ന് മനീഷ് സിസോദിയ; പുതിയ ഉത്തരവുമായി ഡൽഹി സർക്കാർ

സ്‌കൂളുകൾ ജൂലായ് 31 വരെ അടച്ചിടുമെന്ന് മനീഷ് സിസോദിയ; പുതിയ ഉത്തരവുമായി ഡൽഹി സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ ജൂലായ് 31 വരെ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഉത്തരവ്. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡൽഹി സർക്കാരിന്റെ ഉത്തരവ്. സ്‌കൂളുകൾ തുറക്കുകകയെന്നത് കേവലം ഒരു സാങ്കേതിക പ്രവർത്തനം മാത്രമല്ല. മറിച്ച് സൃഷ്ടിപരമായ പങ്ക് അവയ്ക്ക് വഹിക്കുന്നതിൽ വലിയ പങ്കാണ് ഉള്ളതെന്ന് സിസോദിയ പറഞ്ഞു. അതുകൊണ്ട് സ്‌കൂളുകൾ അടച്ചിടുന്നത് ജൂലായ് 31 വരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് അയക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഉദ്യോഗസ്ഥർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നഴ്സറി മുതൽ എട്ടാം ക്ലാസുവരെ മെയ് 11 മുതൽ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂളുകൾ അടച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP