Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാനസയുടെ കൊലപാതകം: രാഹിലിന്റെ സുഹൃത്ത് ആദിത്യനുമായി പൊലീസ് സംഘം ബിഹാറിൽ തെളിവെടുപ്പ് നടത്തി; തോക്ക് കൈമാറിയ സ്ഥലവും പാറ്റ്‌നയിലും, വാരണാസിയിലും താമസിച്ച ഹോട്ടലിലുമെത്തി പൊലീസ്  

മാനസയുടെ കൊലപാതകം: രാഹിലിന്റെ സുഹൃത്ത് ആദിത്യനുമായി പൊലീസ് സംഘം ബിഹാറിൽ തെളിവെടുപ്പ് നടത്തി; തോക്ക് കൈമാറിയ സ്ഥലവും പാറ്റ്‌നയിലും, വാരണാസിയിലും താമസിച്ച ഹോട്ടലിലുമെത്തി പൊലീസ്   

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ നാട്ടുകാരൻ കൂടിയായ രാഹിൽ തോക്ക് സംഘടിപ്പിക്കാൻ നടത്തിയ ബിഹാർ യാത്രയെ ക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു. മാനസിയെ വെടിവച്ചിട്ട ശേഷം രാഹിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘം ബീഹാർ, പാറ്റ്‌ന, മോഗീർ, വാരണാസി എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. രഹിലിന്റെ ഉറ്റ സുഹൃത്തും, തോക്ക് വാങ്ങിക്കുന്നതിന് കൂടെപ്പോയ കണ്ണൂർ സ്വദേശി ആദിത്യനുമൊത്താണ് സംഘം തെളിവെടുപ്പ് നടത്തിയത്.

ഇന്റീരിയർ ഡെക്കറേഷന് സാധനങ്ങൾ വാങ്ങുന്നതിനെന്നു പറഞ്ഞാണ് കൂടെ കൂടിയതെന്നാണെന്നും, ബീഹാറിൽ ചെന്നപ്പോഴാണ് തോക്കു വാങ്ങാനാണെന്ന് അറിഞ്ഞതെന്നുമാണ് ആദിത്യൻ പറയുന്നത്. രാഹിലാണ് ഇടനിലക്കാരാനും, ടാക്‌സി ഡ്രൈവറുമായ മനീഷിനെ പരിചയപ്പെടുന്നത്. തുടർന്ന് മൂന്നുപേരും കൂടി മുഗീർ രാജ് പാലസ് ഹോട്ടലിൽ തോക്കു വാങ്ങുന്നതിന് 3 ദിവസം താമസിച്ചു.

ഓരോ ദിവസവും മുറി വെക്കേറ്റ് ചെയ്ത് പുതിയ മുറിയെടുക്കുകയായിരുന്നു ഇവർ. ഇവിടത്തെ ജീവനക്കാർ ആദിത്യനെ തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ സോനുവിന്റെ
വീട്ടിലും സംഘം പരിശോധന നടത്തി. വീടിന്റെ പുറകിൽ കൊടും വനമാണ്. ഈ വനത്തിനുള്ളിലാണ് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയത്. തോക്ക് കൈമാറിയ സ്ഥലവും, പണം എടുത്ത എ.ടി.എമ്മും, പാറ്റ്‌നയിലും, വാരണാസിയിലും, ഇവർ താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.

വാരണാസിയിൽ വച്ച് ക്ഷേത്ര ദർശനത്തിനെന്നുപറഞ്ഞ് ആദിത്യൻ ഇറങ്ങുകയും, രഖിൽ തനിച്ച് നാട്ടിലേക്ക് പോരുകയുമായിരുന്നു. അഞ്ച് ദിവസം നീണ്ട തെളിവു ശേഖരണമായിരുന്നു. ജില്ലാ പൊലീസ് മേധാവിയും, അന്വേഷണത്തലവനുമായ കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ വി എസ് വിപിൻ, എഎസ്ഐ വി എം.രഘുനാഥൻ, സി പി ഒമാരായ എം.കെ.ഷിയാസ്, ബേസിൽ.പി.ഏലിയാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP