Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാക്കോബായ സഭയുടെ ആരാധനാലയങ്ങൾ കയ്യടക്കാൻ ഓർത്തഡോക്‌സ് സഭ ശ്രമിക്കുന്നതായി ആരോപിച്ച് മനുഷ്യച്ചങ്ങല തീർക്കാൻ മണർകാട് കത്തീഡ്രൽ; പരിപാടി നവംബർ 3 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

യാക്കോബായ സഭയുടെ ആരാധനാലയങ്ങൾ കയ്യടക്കാൻ ഓർത്തഡോക്‌സ് സഭ ശ്രമിക്കുന്നതായി ആരോപിച്ച് മനുഷ്യച്ചങ്ങല തീർക്കാൻ മണർകാട് കത്തീഡ്രൽ; പരിപാടി നവംബർ 3 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

മറുനാടൻ മലയാളി ബ്യൂറോ

മണർകാട്: യാക്കോബായ സഭയുടെ ആരാധനാലയങ്ങൾ കയ്യടക്കാൻ ഓർത്തഡോക്‌സ് സഭ ശ്രമിക്കുന്നതായി ആരോപിച്ച് മനുഷ്യച്ചങ്ങല തീർക്കാൻ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ തീരുമാനിച്ചു. ഇടവക ജനങ്ങളും കോട്ടയം ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുമായും സഹകരിച്ചു നവംബർ 3ന് ഉച്ചയ്ക്ക് രണ്ടിനാണ് മനുഷ്യച്ചങ്ങല. മണർകാട് പള്ളിയുടെ മദ്ബഹായിൽനിന്ന് ആരംഭിക്കുന്ന മനുഷ്യച്ചങ്ങല കോട്ടയം തിരുനക്കര വരെ നീളും. ഇന്നു 3ന് മണർകാട് പള്ളിയിൽ ചേരുന്ന ആലോചനായോഗത്തിൽ കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളിലെയും വികാരിമാർ, സഹ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കണമെന്നു വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ ഇട്യാടത്ത് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP