Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൊറട്ടോറിയം: റിസർവ് ബാങ്ക് നിർദേശങ്ങൾ പാലിക്കുന്നു; ടേം ലോണുകളും പ്രവർത്തന മൂലധന വായ്പകളും തങ്ങൾ നൽകുന്നില്ലെന്നും മണപ്പുറം ഫിനാൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ മാർഗനിർദേശങ്ങളും ചട്ടങ്ങളും പൂർണമായും പാലിച്ചു പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എന്ന് കമ്പനി അറിയിച്ചു. കോവിഡ്19 വ്യാപന പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ടേം ലോണുകളുടേയും പ്രവർത്തന മൂലധന വായ്പകളുടേയും തിരിച്ചടവുകൾക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രണ്ടിനങ്ങളിലും മണപ്പുറം ഫിനാൻസ് വായ്പ നൽകുന്നില്ല. ഇളവ് നൽകുന്നത് സംബന്ധിച്ച് കമ്പനി ബോർഡിന് നയം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യവും റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. വേഗത്തിൽ തിരിച്ചടക്കാവുന്ന ഹ്രസ്വകാല വായ്പകളായ ഡിമാൻഡ് ലോണുകളാണ് മണപ്പുറം ഫിനാൻസ് നൽകി വരുന്നത്. സ്വർണവായ്പകളും ഈ ഗണത്തിലാണ് വരുന്നത്. മൊറട്ടോറിയം സംബന്ധിച്ച് ബോർഡ് ചർച്ച ചെയ്ത് തീരുമാനമെടുക്കും.

റിസർവ് ബാങ്കും സർക്കാരും നിർദേശിക്കുന്ന കോവിഡ്19 പ്രതിരോധ മുൻകരുതളെല്ലാം മണപ്പുറം ഫിനാൻസ് നടപ്പിലാക്കിയിട്ടുണ്ട്. ശാഖകളുടെ പ്രവർത്തനം നിർത്തി ഡിജിറ്റൽ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP