Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പകൽകൊള്ളയ്ക്ക് അരങ്ങൊരുങ്ങുന്നു; അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിന്റെ പേരിൽ എയ്ഡഡ് സ്‌കൂളുകളിൽ അനേകായിരം നിയമനങ്ങൾ നടക്കും; കോടികൾ പോക്കറ്റിലാക്കുന്നതിൽ ഭൂരിപക്ഷവും കത്തോലിക്കാ മാനേജ്‌മെന്റുകൾ

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പകൽകൊള്ളയ്ക്ക് അരങ്ങൊരുങ്ങുന്നു; അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിന്റെ പേരിൽ എയ്ഡഡ് സ്‌കൂളുകളിൽ അനേകായിരം നിയമനങ്ങൾ നടക്കും; കോടികൾ പോക്കറ്റിലാക്കുന്നതിൽ ഭൂരിപക്ഷവും കത്തോലിക്കാ മാനേജ്‌മെന്റുകൾ

തിരുവനന്തപുരം: വിദ്യാഭ്യാസം കേരളത്തിൽ നടക്കുന്ന ഏറ്റവും നല്ല ബിസിനസാണെന്നത് പണ്ടേ തെളിയിക്കപ്പെട്ടതാണ്. +2വായാലും സ്വാശ്രയ കോളേജുകൾ നൽകുന്ന കാര്യത്തിലായാലും ഈ കച്ചവട താൽപ്പര്യം തന്നെയാണ് മുന്നിൽ നിൽക്കുന്നത്. വിദ്യാർത്ഥികളിൽ നിന്നും തലവരിപ്പണം വാങ്ങുകയും അദ്ധ്യാപക നിയമനത്തിന്റെ പേരിൽ കോടികൾ പോക്കറ്റിലാക്കുകയും ചെയ്യാമെന്നതാണ് ജാതി അടിസ്ഥാനത്തിൽ ഇത്തരം സ്‌കൂളുകൾക്കും കോളേജുകൾക്കും വേണ്ടി മാനേജ്‌മെന്റുകൾ പിടിവലി കൂട്ടുന്നതിന് കാരണം. വർഷങ്ങളായി നടന്നുവരുന്ന ഈ നഗ്നമായ പകൽകൊള്ളയ്ക്ക് ആധുനികമെന്ന് അവകാശപ്പെടുന്ന ഈ കാലത്തും കാര്യമായ മാറ്റം വന്നിട്ടില്ല. ഇപ്പോഴിതാ കേരള വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പകൽകൊള്ളയ്ക്ക് അരങ്ങൊരുങ്ങുന്നത്.

അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് നിയമനക്കൊയ്ത്തിനു വഴിയൊരുങ്ങുന്നത്. മാനേജ്‌മെന്റ് അദ്ധ്യാപക നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങാനുള്ള അവസരമാണ് അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ചതോടെ കൈവരുന്നത്. ഒഴിവുകളിൽ അദ്ധ്യാപക ബാങ്കിൽനിന്നുള്ള ഒരാളെയെങ്കിലും നിയമിക്കണമെന്ന സർക്കാർ നിർദേശത്തിന് സ്‌കൂൾ മാനേജ്‌മെന്റുകൾ കോടതിയിൽ നിന്നു സ്‌റ്റേ വാങ്ങിയതിന് പിന്നാലെയാണിത്.

െ്രെപമറി ക്ലാസുകളിൽ 1:30, അപ്പർ െ്രെപമറി ക്ലാസുകളിൽ 1:35 എന്നിങ്ങനെയാണ് അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം പുതുക്കുന്നത്. ഇതോടെ നിരവധി അദ്ധ്യാപിക തസ്തികകൾ കൂടി സൃഷ്ടിക്കപ്പെടും. ഇതിന്റെ ഏറ്റവും വലിയ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഏറ്റവുമധികം മാനേജ്‌മെന്റ് സ്‌കൂളുകളുള്ള കത്തോലിക്കാ മാനേജ്‌മെന്റുകളാണ്. കോടതി വിധിയുടെ മറവിൽ ഈ ഒഴിവുകളിലെല്ലാം മാനേജ്‌മെന്റുകൾക്ക് സ്വന്തം നിലയിൽ നിയമനം നടത്താം. അവർക്കുള്ള ശമ്പളം സർക്കാർ നൽകുകയും വേണമെന്ന അവസത്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നതിൽ നിന്നും സർക്കാർ സ്‌കൂളുകളെ ഒഴിവാക്കിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിൽ വരാനിരിക്കുന്നത് പകൽകൊള്ളയാണെന്ന് വ്യക്തമാകാൻ. സർക്കാർ സ്‌കൂളുകളിലും അനുപാതം കുറച്ചിരുന്നുവെങ്കിൽ പി.എസ്.സി. വഴി നിരവധി ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുമായിരുന്നു. അദ്ധ്യാപക ബാങ്ക് നിലവിൽ വന്ന ശേഷം ചില എയ്ഡഡ് സ്‌കൂളുകൾ വിൽക്കുകയും പുതിയതായി നിയമനം നടത്തുകയും ചെയ്തിട്ടുണ്ട്. മാനേജ്‌മെന്റുകൾ സർക്കാർ നിബന്ധന കോടതിവിധിയിലൂടെ മറികടന്നിട്ടും സർക്കാർ അപ്പീൽ നൽകിയിട്ടില്ല. അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടി തുടങ്ങുക പോലും ചെയ്യാത്തതിനാൽ അടുത്ത അധ്യയന വർഷവും മാനേജ്‌മെന്റുകൾക്ക് സ്വന്തമായി നിയമനം നടത്താൻ കഴിയും.

കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് എയ്ഡഡ് സ്‌കൂളുകളിൽ നിന്നു പുറത്തുപോയ അദ്ധ്യാപകരെ സംരക്ഷിക്കാൻ തുടങ്ങിയ അദ്ധ്യാപക ബാങ്ക് സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയായിരിക്കുകയാണ്. സ്‌കൂളുകളിലുണ്ടാകുന്ന ഒഴിവുകളിൽ അദ്ധ്യാപക ബാങ്കിൽ നിന്ന് ഒരാളെയെങ്കിലും നിയമിക്കണമെന്ന നിബന്ധന മാനേജ്‌മെന്റുകൾ നിരാകരിച്ചതാണു പ്രധാന കാരണം.

മാനേജ്‌മെന്റുകൾ വ്യാജ ഡിവിഷനുകളുണ്ടാക്കി നിയമനം നടത്തിയവരെപ്പോലും അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിൽ പിന്നീടുണ്ടാകുന്ന ഒഴിവുകളിൽ അദ്ധ്യാപക ബാങ്കിൽ നിന്ന് ഒരാളെയെങ്കിലും നിയമിക്കണമെന്നും അതിനു ശേഷമേ മറ്റു നിയമനങ്ങൾ നടത്താവൂ എന്നും സർക്കാർ നിർദേശിച്ചിരുന്നു. അദ്ധ്യാപക ബാങ്കിൽപ്പെട്ടവർക്ക് സ്‌കൂളുകളിൽ തിരിച്ചത്താൻ വഴിയൊരുക്കുന്ന നിബന്ധന മാനേജ്‌മെന്റുകൾ നിരാകരിക്കുകയും കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയുമായിരുന്നു.

ഇതിനിടെ സ്‌കൂളുകളിലുണ്ടായ ഒഴിവുകളിലും മാനേജ്‌മെന്റുകൾ നിയമനം നടത്തി. ഇതോടെ അദ്ധ്യാപക ബാങ്കിൽപ്പെട്ടവർക്കും പുതുതായി നിയമനം ലഭിച്ചവർക്കും ശമ്പളം നൽകേണ്ട ബാധ്യതയാണു സർക്കാരിനുണ്ടായത്. ലാഭം വീണ്ടും മാനേജ്‌മെന്റുകൾക്ക് മാത്രമായി. ലക്ഷങ്ങൾ കോഴ വാങ്ങിയാണ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ നിയമനം നടത്തുന്നതെന്നതു പരസ്യമായ രഹസ്യമാണ്. അദ്ധ്യാപക ബാങ്കിലുൾപ്പെട്ടവർക്ക് സർക്കാർ അടിസ്ഥാന ശമ്പളമാണ് നൽകുന്നത്.

അതേസമയം അടുത്തിടെ കൂടുതൽ +2 ബാച്ചുകൾ അനുവദിക്കാനുള്ള സർക്കാർ നീക്കവും ഏറെ വിവാദമായിരുന്നു. ഈ നീക്കത്തിനെതരെ ശക്തമായ എതിർപ്പുയർന്നിരുന്നെങ്കിലും ഇപ്പോഴും സർക്കാർ അനുകൂല നിലപാട് തുടരുകയാണ്. ഇതും സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഗുണകരലമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP