Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടകയിൽ നിന്നും കടത്തിയ സിന്തറ്റിക്ക് മയക്കുമരുന്നുമായി കൂട്ടുപുഴ സ്വദേശി അറസ്റ്റിൽ; സജീർ കർണാടകയിൽ നിന്നും വൻതോതിൽ ലഹരി കടത്തുന്ന ആളെന്ന് എക്‌സൈസ്

കർണാടകയിൽ നിന്നും കടത്തിയ സിന്തറ്റിക്ക് മയക്കുമരുന്നുമായി കൂട്ടുപുഴ സ്വദേശി അറസ്റ്റിൽ; സജീർ കർണാടകയിൽ നിന്നും വൻതോതിൽ ലഹരി കടത്തുന്ന ആളെന്ന് എക്‌സൈസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കർണാടകയിൽ നിന്നും കടത്തിയസിന്തറ്റിക്ക് മയക്കുമരുന്ന് കേരളാ അതിർത്തിയായ കൂട്ടുപുഴയിൽ നിന്നും പിടികൂടി. വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി കണ്ണൂർ നാറാത്ത് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോറ്റിക് സ്‌പെഷ്യൽ സ്‌ക്വാഡ്, സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ നേതൃത്വത്തിൽ കൂട്ടുപുഴ ഭാഗങ്ങളിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ്17.620 ഗ്രാം സിന്തറ്റിക് ഡ്രഗ് ആയ മെത്താംഫിറ്റാമിൻ സഹിതം കണ്ണൂർ നാറാത്ത് പള്ളേരിആറാം പീടിക സ്വദേശി കലങ്ങോത് വീട്ടിൽ സജീർ( 36 ) നെ പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ,പ്രിവന്റീവ് ഓഫീസർ ഷിബു.കെ.സി,സിവിൽ എക്സൈസ് ഓഫീസർ മാരായ വിഷ്ണു.ആർ.എസ്., ശരത്.പി.ടി,സുജിത്.ഇ,പങ്കജാക്ഷൻ.സി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കർണാടകയിൽ നിന്നും വൻതോതിൽ ലഹരി കടത്തികൊണ്ടുവന്ന് കണ്ണൂരിന്റെ വിവിധ മേഖലകളിൽ വിൽപ്പന നടത്തിവരുന്നയാളാണ് സജീറെന്ന് എക്‌സൈസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP