Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിച്ച് ഫിറ്റായി ബസിനുള്ളിൽ അടിയുണ്ടാക്കാൻ പോയത് ഏഴു കിലോമീറ്റർ ഓട്ടോ വിളിച്ച്; ഫോൺ എടുത്ത് വരാം എന്ന് പറഞ്ഞ് ബസിൽ കയറി പറിച്ചെടുത്തത് യാത്രക്കാരന്റെ ഉടുമുണ്ടും; ഓടുന്ന ബസിന് പിന്നാലെ പോയി അടിയുണ്ടാക്കിയ യുവാവിനെ പിടികൂടാനായില്ല

അടിച്ച് ഫിറ്റായി ബസിനുള്ളിൽ അടിയുണ്ടാക്കാൻ പോയത് ഏഴു കിലോമീറ്റർ ഓട്ടോ വിളിച്ച്; ഫോൺ എടുത്ത് വരാം എന്ന് പറഞ്ഞ് ബസിൽ കയറി പറിച്ചെടുത്തത് യാത്രക്കാരന്റെ ഉടുമുണ്ടും; ഓടുന്ന ബസിന് പിന്നാലെ പോയി അടിയുണ്ടാക്കിയ യുവാവിനെ പിടികൂടാനായില്ല

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: അടിച്ച് ഫിറ്റായി ബസിൽ കയറി അടിയുണ്ടാക്കാൻ ഓട്ടോ വിളിച്ച് പോയത് ഏഴ് കിലോമീറ്റർ. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൊടുപുഴ അഞ്ചിരി ഭാഗത്തായിരുന്നു സംഭവം.തന്റെ ഫോൺ ബസിൽ മറന്നു വെച്ചു എന്ന് പറഞ്ഞാണ് യുവാവ് ഓട്ടോ വിളിച്ചത്. ബസിന് പിന്നാലെ ഏഴ് കിലോമീറ്റർ കത്തിച്ച് വിട്ട ഓട്ടോ ഒടുവിൽ ബസിനെ മറികടന്നു. ഫോൺ എടുത്ത് വരാം എന്ന് പറഞ്ഞ് ബസിലേക്ക് പാഞ്ഞുകയറിയ ആൾ പക്ഷേ ബസിനുള്ളിൽ വലിയ അക്രമമാണ് നടത്തിയത്. ഒടുവിൽ മറ്റൊരു യാത്രക്കാരന്റെ ഉടുമുണ്ടും അഴിച്ചെടുത്ത് ഇയാൾ ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു.

ബസിന് പിന്നാലെ ഏഴ് കിലോമീറ്റർ ഓട്ടോയിൽ എത്തിയാണ് ഇയാളുടെ പരാക്രമം. ബസിനുള്ളിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ മദ്യപൻ യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച് ഓടുകയായിരുന്നു. ഇതിനിടെ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടുകയും ചെയ്തു.

ഇതിനു ശേഷം യുവാവിന്റെ മുണ്ട് കൈയിൽ പിടിച്ച് റോഡിലൂടെ ഇരുട്ടിൽ പാഞ്ഞ ഇയാളെ ഓട്ടോ ഡ്രൈവറും നാട്ടുകാരും പിന്നാലെ വാഹനത്തിൽ പോയി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തൊടുപുഴ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളിയുടെ ഓട്ടത്തിന്റെ കൂലിയും നഷ്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP