Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് ചമ്പൂർ വട്ടപ്പറമ്പ് സ്വദേശി സത്യൻ; ഇയാൾ എക്‌സൈ്‌സ് സംഘത്തെ ആക്രമിച്ച കേസിലെ അഞ്ചാംപ്രതി

എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് ചമ്പൂർ വട്ടപ്പറമ്പ് സ്വദേശി സത്യൻ; ഇയാൾ എക്‌സൈ്‌സ് സംഘത്തെ ആക്രമിച്ച കേസിലെ അഞ്ചാംപ്രതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെമ്പൂരിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പൂർ വട്ടപ്പറമ്പ് സ്വദേശി സത്യനെയാണ് (55) വെള്ളറട കുരിശുമലയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 20ന് രാത്രി വട്ടപ്പറമ്പിൽ കാട്ടാക്കട എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടയിൽ ഇൻസ്‌പെക്ടർ സ്വരൂപിനെയും സംഘത്തെയും ആക്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് സത്യൻ. ആക്രമണത്തിനുശേഷം സത്യന്റെ സഹോദരൻ സജി, മകൻ ശരത്ത് തുടങ്ങിയവർ ഒളിവിൽ പോവുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വെള്ളറട സിഐ ശ്രീകുമാറിന്റ നേതൃത്വത്തിൽ മൃതദേഹ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരംമെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിൽ നിലവിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP