Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ലൈംഗികത നിഷേധിച്ചു; ഭാര്യയുടെ നിലപാടിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; മകന്റെ മരണത്തിൽ മരുമകൾക്കെതിരെ പരാതിയുമായി മാതാവ്;പ്രേരണാ കുറ്റത്തിന് കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: മകൻ ആത്മഹത് ചെയ്ത സംഭവത്തിൽ മരുമകൾക്കതിരെ പരാതിയുമായി ഭർത്യമാതാവ്. വിവാഹം കഴിഞ്ഞിട്ടും ലൈംഗികത നിഷേധിച്ചതിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്ന് മാതാവ് പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ 32 കാരിക്കെതിരേ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുത്തു.

അഹമ്മദാബാദിലെ മണി നഗറു കാരിയായ ഗീതാപാർമർ എന്ന യുവതിക്കെതിരേ ഷഹേർ കോട്ട്ഡാ പൊലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകൻ സുരേന്ദ്ര സിൻഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തിൽ മകൻ കടുത്ത വിഷാദം ബാധിച്ചാണ് മരിച്ചതെന്നാണ് ആരോപണം. 55 കാരിയായ മാതാവ് മ്യുലി പാർമറിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

Stories you may Like

ആദ്യ ബന്ധം വേർപെടുത്തിയ ശേഷമാണ് സുരേന്ദ്ര സിൻഹ രണ്ടു വിവാഹബന്ധം വേർപെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയിൽ വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിൻഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബറിലായിരുന്നു. 2016 ൽ സിൻഹ ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം ആചാരപ്രകാരം വേർപെടുത്തിയാണ് ഗീതയും എത്തിയത്.

വിവാഹത്തിന് ശേഷം ഒരിക്കൽ ഇവരുടെ മുറിയിൽ ചെല്ലുമ്പോൾ രണ്ടു പേരും രണ്ടു കിടക്കയിൽ കിടക്കുന്നത് കണ്ടെന്നാണ് പാർമർ പറയുന്നത്. ഇക്കാര്യം മകനോട് ചോദിച്ചപ്പോൾ തങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടാറില്ലെന്നും ഭർത്താവിനൊപ്പം കിടക്കില്ലെന്ന് വിവാഹത്തിന് മുമ്പ് തന്നെ ഗീത കരാർ ഉണ്ടാക്കിയിരുന്നതായും ഇയാൾ പറഞ്ഞു.

ഇത് മകന് മാനസീക സമ്മർദ്ദത്തിന് കാരണമായെന്നാണ് പാർമറിന്റെ ആരോപണം. ഭാര്യ ഒപ്പം ഉറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്ന് ഇരുവരും തൊട്ടതിനും പിടിച്ചതിനുമെല്ലാം പിന്നീട് വഴക്കായി. ഒരിക്കൽ വഴക്ക് മൂത്ത് ഗീത സ്വന്തം വീട്ടിലേക്ക് പോകുക പോലും ചെയ്തിട്ടുണ്ട്. സുരേന്ദ്ര സിൻഹ ഭാര്യയുടെ ഫോണും ബ്ളോക്ക് ചെയ്തു.

എന്നാൽ ഇതിന് ശേഷം വിഷാദരോഗത്തിലായി പോയ ഇയാൾ ജൂലൈ 27 ന് ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് സുരേന്ദ്രനെ വീട്ടിൽ തനിച്ചാക്കി വീട്ടുകാർ ഒരു ശവ സംസ്‌ക്കാര ചടങ്ങിനായി പോയ സമയത്ത് മുറിയിലെ സീലിങ് ഫാനിൽ ഇയാൾ കെട്ടിത്തൂങ്ങുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP