Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബ വഴക്കിനിടെ ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു;ശിവനെ കൊലപ്പെടുത്തിയ ബാബുവിനെ തെരഞ്ഞ് പൊലീസും

കുടുംബ വഴക്കിനിടെ ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു;ശിവനെ കൊലപ്പെടുത്തിയ ബാബുവിനെ തെരഞ്ഞ് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുടുംബ വഴക്കിനിടെ ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു. ചേർത്തല ഒറ്റപ്പുന്നയിൽ പട്ടണക്കാട് സ്വദേശി ശിവൻ (45 ) ആണ് മരിച്ചത്. സഹോദരൻ ബാബുവാണ് ശിവനെ കുത്തിയത്. കുടുംബ വഴക്കാണ് പൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബാബുവിനായി പൊലീസ് തെരച്ചിൽ തുടങ്ങി.

ചേർത്തല ഒറ്റപ്പന്ന റെയിൽവേ ക്രോസിന് സമീപത്ത് വച്ചുണ്ടായ സംഘർഷത്തിനിടെയാണ് ശിവന് കുത്തേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവൻ മൂന്ന് സഹോദരങ്ങളുമായി ചേർന്ന്, ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപത്ത് ഹോട്ടൽ നടത്തിവരുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. ശിവൻ വയലാർ സ്വദേശിയാണെങ്കിലും, കുറെ നാളായി പട്ടണക്കാട് പാറയിൽ ഭാഗത്താണ് താമസം. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP