Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിൽ വന്ന് മടങ്ങിയ ഊട്ടിയിലെ ഹോട്ടൽ തൊഴിലാളിയായ മലയാളിയെ കൊറോണ രോഗി എന്നു വിളിച്ചു; വാക്കു തർക്കത്തിനൊടുവിൽ ചുമട്ട് തൊഴിലാളിയെ മലയാളി യുവാവ് കുത്തിക്കൊന്നു

കേരളത്തിൽ വന്ന് മടങ്ങിയ ഊട്ടിയിലെ ഹോട്ടൽ തൊഴിലാളിയായ മലയാളിയെ കൊറോണ രോഗി എന്നു വിളിച്ചു; വാക്കു തർക്കത്തിനൊടുവിൽ ചുമട്ട് തൊഴിലാളിയെ മലയാളി യുവാവ് കുത്തിക്കൊന്നു

സ്വന്തം ലേഖകൻ

ഗൂഡല്ലൂർ: കൊറോണ രോഗി എന്ന് വിളിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മലയാളി യുവാവ് ഊട്ടി സ്വദേശിയായ ചുമട്ട് തൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മലയാളിയായ ദേവദാസി(40)നെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഊട്ടി മാർക്കറ്റിലെ ഹോട്ടൽ തൊഴിലാളിയായ ഇയാൾ പാലക്കാട്ടുകാരനാണ്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു കൊലപാതകത്തിലേക്ക് നയിച്ച സംഭവം നടന്നത്. ഊട്ടി മാർക്കറ്റിലെ ഹോട്ടലിൽ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്പോൾ ദേവദാസ് മേശയ്ക്കരികിലേക്കു കയറിവന്നു. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തിൽ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി കോവിഡിന്റെ പേരിൽ ദേവദാസിനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.

ഇതേത്തുടർന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെ ഹോട്ടലിൽ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തിൽ കുത്തി. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP