Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിയിൽ ചപ്പ് ചവർ കൂട്ടിയിട്ട് കത്തിച്ചത് അടിയിൽ കലാശിച്ചു; വയോധികനെ വെടിവെച്ച് കൊലപ്പെടുത്തി അയൽവാസി; നാടൻ തോക്കുമായി അയൽവാസി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് ജില്ലയിലെ പിലിക്കോട് വയോധികനെ അയൽവാസി വെടിവെച്ച് കൊലപ്പെടുത്തി. പിലിക്കോട് സ്വദേശിയായ എ സി സുരേന്ദ്രൻ (65) ആണ് കെല്ലപ്പെട്ടത്. വസ്തു അതിർത്തിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സുരേന്ദ്രൻ തന്റെ പുരയിടത്തിലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. എന്നാൽ ഇത് തന്റെ അതിർത്തിയിലാണെന്ന് പറഞ്ഞ് അയൽവാസിയായ സനൽ എതിർത്തു. ഇതേ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സനൽ കൈവശം ഉണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

വെടിയേറ്റ സുരേന്ദ്രൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. നേരത്തെ ഇരുവരും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP