Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ ബസിനുള്ളിൽ മദ്യലഹരിയിൽ യുവാവ് മോശമായി പെരുമാറിയത് ലോ കോളജ് വിദ്യാർത്ഥിനിയോട്; യുവതി ബസ് ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും ഇടപെടലുണ്ടായില്ല; ശല്യം അധികമായതോടെ യുവാവിനെ ഇറക്കി വിട്ടത് മറ്റൊരു യാത്രക്കാരൻ; പി ജി ട്രാവൽസിലെ യാത്രയിലുണ്ടായ ദുരനുഭവത്തിൽ പരാതിയുമായി നിയമവിദ്യാർത്ഥിനി

സ്വകാര്യ ബസിനുള്ളിൽ മദ്യലഹരിയിൽ യുവാവ് മോശമായി പെരുമാറിയത് ലോ കോളജ് വിദ്യാർത്ഥിനിയോട്; യുവതി ബസ് ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും ഇടപെടലുണ്ടായില്ല; ശല്യം അധികമായതോടെ യുവാവിനെ ഇറക്കി വിട്ടത് മറ്റൊരു യാത്രക്കാരൻ; പി ജി ട്രാവൽസിലെ യാത്രയിലുണ്ടായ ദുരനുഭവത്തിൽ പരാതിയുമായി നിയമവിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യബസിൽ മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ജീവനക്കാർ ഇടപെടാൻ തയ്യാറായില്ലെന്നും പെൺകുട്ടി പറയുന്നു. സംഭവത്തെ തുടർന്ന് യുവതി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തുള്ള യാത്രയിൽ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താത്തതിനുമെതിരെ നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.

തിരുവനന്തപുരം ലോ കോളേജ് വിദ്യാർത്ഥിക്കാണ് സ്വകാര്യ ബസിൽ വെച്ച് ദുരനുഭവമുണ്ടായത്. തൃപ്രയാർ സ്വദേശിനിയാണ് പരാതിക്കാരിയായ പെൺകുട്ടി. യുവതി കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് പി.ജി.ട്രാവൽസ് എന്ന ബസിൽ യാത്ര പുറപ്പെട്ടത്. എന്നാൽ ആലപ്പുഴയിൽ നിന്ന് കയറിയ യുവാവ് യുവതിക്ക് സമീപം ഇരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. നിരവധി തവണ ശല്യംചെയ്തതോടെ വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും അവർ ഇടപെട്ടില്ല.

പിന്നീട് ഇയാളെ മറ്റൊരു സീറ്റിലേയ്ക്ക് മാറ്റിയിരുത്തിയിട്ടും ശല്യം തുടരുകയായിരുന്നു. ഒടുവിൽ ബസിലെ മറ്റൊരു യാത്രക്കാരൻ ഇടപെട്ട് ഇയാളെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. സംഭവത്തിൽ വീഴ്ച പരിശോധിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പി.ജി.ട്രാവൽ അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP